യുഎഇ ജനസംഖ്യ കഴിഞ്ഞ ഡിസംബറില്‍ 91,21,167 ആയതായി ഫെഡറല്‍ കോംപറ്റീവ്‌നെസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ വെളിപ്പെടുത്തല്‍. 2016 ഡിസംബര്‍ 31 ലെ ഭരണാധികാര രേഖകള്‍ അനുസരിച്ചാണിത്. രാജ്യത്തെ പുരുഷ ജനസംഖ്യ 62,98,294ഉം സ്ത്രീകളുടേത് 28,22,873 മാണ്. ജനസംഖ്യയില്‍ 69% പുരുഷന്മാരും 31% സ്ത്രീകളുമാണ്.
നാഷനല്‍ അഡ്മിനിസ്‌ട്രേറ്റിവ് ഡാറ്റ മെത്തഡെളജിയെ ആശ്രയിച്ച് ജനസംഖ്യ കണക്കാക്കുന്ന മേഖലയിലെ ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. ദേശീയ അഡ്മിനിസ്‌ട്രേറ്റീവ് ഡാറ്റ മെതഡോളജിയിലൂടെ വളരെ കൃത്യതയോടും വേഗതയോടും ജനസംഖ്യാ നിര്‍ണയ പ്രക്രിയ പൂര്‍ത്തീകരിക്കാനാവും. പ്രചാരണത്തിനും, ഫീല്‍ഡ് കണക്കെടുപ്പിനും സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കും കാര്യമായ സാമ്പത്തിക ലാഭം എന്നിവയും നേട്ടമാണ്.
ആരംഭം മുതല്‍ രാജ്യത്തെ ഏറ്റവും മികച്ചതും വിപുലമായതും രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസൃതമായതുമായ വസ്തു നിഷ്ഠമായ ജനസംഖ്യാ പട്ടിക വികസിപ്പിക്കുന്നതിനും ആധുനികവത്കരിക്കുന്നതിനും ഫെഡറല്‍ കോംപറ്റീവ്‌നെസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (എഫ്‌സിഎസ്എ) ലക്ഷ്യമാക്കുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള നാസര്‍ ലൂത്ത പറഞ്ഞു.
യുഎഇ ജനസംഖ്യാ വിവരപ്പട്ടിക രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ വിവര ശേഖരങ്ങളില്‍ ഒന്നാണ്. ഗവേഷണം, ആസൂത്രണം, തീരുമാനമെടുക്കല്‍, പിന്തുണയ്ക്കും, നയ രൂപീകരണ എന്നിവക്കും ഇതുപയോഗിക്കുന്നു. യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, രാജ്യാന്തര സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവക്കും ഗവേഷണത്തിലും പഠനത്തിനും കണ്ടെത്തലുകള്‍ക്കും ലഭ്യമായ ഔദ്യോഗിക ജനസംഖ്യാ വിവരം ഉപയോഗിക്കാനാവും.