E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷാർജയിൽ ഗതാഗത നിയമലംഘകരെ പിടികൂടാൻ പുതിയ സ്മാർട് ക്യാമറകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gulf-camera
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എമിറേറ്റിൽ ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാൻ പുതിയ  സ്മാർട്ട് ക്യാമറകളുമായി ഷാർജ പൊലീസ്. വാഹനാപകടങ്ങൾ മൂലമുള്ള മരണ നിരക്ക് കുറയ്ക്കാനും നിയമലംഘങ്ങൾ നിയന്ത്രിക്കാനുമാണ് നൂതന സാങ്കേതിക സംവിധാനങ്ങളിൽ നിർമിച്ച ക്യാമറകൾ നിരത്തിലിറക്കുന്നത്.

റോഡുകളില്‍  പൊലിയുന്ന ജീവനുകളുടെ എണ്ണം കുറയ്ക്കുകയെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനാണ് പുതിയ ക്യാമറകൾ എമിറേറ്റിലെ എല്ലാ റോഡുകളിലും സ്ഥാപിക്കുന്നതിന് ഷാര്‍ജ ഗതാഗത വകുപ്പ് തലവൻ മേജർ മുഹമ്മദ് അൽ നഖ്‌ബി അറിയിച്ചു.

മുന്നിലുള്ള വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ പുതിയ ക്യാമറ നിയമലംഘനം രേഖപ്പെടുത്തും. ചരക്ക് വാഹനങ്ങൾ നിർദിഷ്ട ലൈൻ തെറ്റിക്കുന്നതും വാഹനങ്ങളെ അനധികൃതമായി മറികടക്കുന്നതും ഇനി മുതൽ ക്യാമറയിലാകും. വാഹനത്തിനുള്ളിൽ ഡ്രൈവറും സഹയാത്രികരും സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിലും  പുതിയ ക്യാമറകളില്‍ കുടുങ്ങും.  

ഒരു നിരീക്ഷണ ഉദ്യോഗസ്ഥന്റെ ആവശ്യം ഇല്ലാതെ തന്നെ വാഹനം ഓടിക്കുന്നവർ മൊബൈൽ ഫോൺ കൈയിലെടുത്താൽ ക്യാമറ നിയമലംഘനം പകർത്തിവയ്ക്കുമെന്നു അൽനഖ്‌ബി വിശദീകരിച്ചു.നിയമലംഘകർക്ക് കടുത്ത പിഴ കിട്ടുന്ന വിധം വാഹനത്തിന്റെ അമിത വേഗം അതിസൂക്ഷ്മാമായാണ് പുതിയ ക്യാമറ പകർത്തുക.   

സ്വന്തം ജീവനും സ്വത്തും മാത്രമല്ല മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന വിധം ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനമോടിക്കാൻ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന്  മേജർ അൽ നഖ്‌ബി ഓർമിപ്പിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :