E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

നികുതി നടപടിക്രമങ്ങള്‍ സംബന്ധിച്ച സമഗ്ര നിയമത്തിന് യുഎഇ രൂപം നല്‍കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വാറ്റ് ഉള്‍പെടെയുള്ള നികുതി നടപടിക്രമങ്ങള്‍ സംബന്ധിച്ച സമഗ്ര നിയമത്തിന് യുഎഇ രൂപം നല്‍കി. മൂല്യവര്‍ധിത നികുതിയും തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്കുള്ള വില്‍പന നികുതിയും ആയിരിക്കും നിയമ പരിധിയില്‍ വരിക. പുതിയ നിയമത്തിന് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. 

നികുതി സമാഹരണം, ടാക്‌സ് റിട്ടേണ്‍ തയ്യാറാക്കല്‍, അടയ്ക്കാനുള്ള നടപടിക്രമങ്ങള്‍, റീഫണ്ട്, ഓഡിറ്റിങ് എന്നിവയെക്കുറിച്ച് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. നികുതി ദാതാക്കളുടെയും ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വിശദീകരിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ വ്യാപാര ഇടപാടുകളുടെയും പൂര്‍ണ വിവരങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് സൂക്ഷിച്ചുവയ്ക്കണം എന്നതാണ് മറ്റൊരു സുപ്രധാന വ്യവസ്ഥ. ടാക്‌സ് റിട്ടേണുകളുടെയും മറ്റും വിശദാംശങ്ങള്‍ അറബിക്കില്‍ പരിഭാഷപ്പെടുത്തി സമര്‍പ്പിക്കണം. നടപടി ക്രമങ്ങള്‍ പാലിക്കാതിരിക്കുകയോ സുതാര്യത ഇല്ലാതാകുകയോ ചെയ്താല്‍ പിഴ ചുമത്തും. ഇടപാടുകാരുടെയും അതോററ്റിയുടെയും സ്വകാര്യത സംരക്ഷിക്കാന്‍ അംഗീകൃത ടാക്‌സ് ഏജന്റുമാര്‍ ബാധ്യസ്ഥരാണ്. യഥാര്‍ഥ രേഖകള്‍, സാധനങ്ങളുടെ സാംപിളുകള്‍, മറ്റു വിശദാംശങ്ങള്‍ എന്നിവ ഹാജരാക്കാന്‍ ടാക്‌സ് ഓഡിറ്റര്‍ക്ക് ആവശ്യപ്പെടാം. ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന വാറ്റിലൂടെ ആദ്യവര്‍ഷം 1200 കോടി ദിര്‍ഹവും രണ്ടാം വര്‍ഷം 2000 കോടി ദിര്‍ഹവും സമാഹരിക്കാനാകുമെന്നാണ് സാമ്പത്തികകാര്യ മന്ത്രാലയത്തിന്‍റെ പ്രതീക്ഷ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :