ജിദ്ദ : താമസാനുമതി രേഖയുടെ കാലാവധി തീർന്ന രണ്ട് എയർ ഇന്ത്യ വിമാന ജീവനക്കാരെ ജിദ്ദയിൽ പൊലീസ് പിടികൂടി മൂന്നു മണിക്കൂറിന് ശേഷം വിട്ടയച്ചു.
മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വന്ന എയർ ഇന്ത്യ (AI 931) വിമാനത്തിലെ ഉദ്യോഗസ്ഥർക്കാണ് താമസരേഖ കാലാവധി അവസാനിച്ചതിനാൽ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ കഴിയേണ്ടി വന്നത് . ഹോട്ടലിലേക്ക് തിരിക്കുന്നതിനായി ടാക്സിയിൽ കയറുമ്പോൾ യാദൃച്ഛികമായി സുരക്ഷാവിഭാഗം ജീവനക്കാർ രേഖകൾ പരിശോധിക്കുകയായിരുന്നു. ഹോട്ടൽ പ്രതിനിധിയും എയർഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥനും ആവശ്യമായ രേഖകളുമായി എത്തിയ ശേഷമാണ് മൂന്നു മണിക്കൂറിനു ശേഷം ജിദ്ദ പൊലീസ് രണ്ടുപേരെയും വിട്ടയച്ചത് .