യുഎഇയില്‍ ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് മൂന്നും ഡീസലിന് നാലും ഫില്‍സാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരും.
പുതുക്കിയ നിരക്കനുസരിച്ച് നിലവാരം കൂടിയ സൂപ്പര്‍ പെട്രോളിന് ഒരു ദിര്‍ഹം 89 ഫില്‍സ് നല്‍കണം. സ്പെഷ്യല്‍ ഗ്രേഡ് പെട്രോളിന് ഒരു ദിര്‍ഹം 78 ഫില്‍സും നിലവാരം കുറഞ്ഞ ഇ പ്ലസിന് ഒരു ദിര്‍ഹം 71 ഫില്‍സുമാണ് വില. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ കുറഞ്ഞിരുന്ന ഇന്ധന നിരക്കാണ് ഇപ്പോള്‍ ഉയര്‍ന്നത്. രാജ്യാന്തര എണ്ണ വിലയിലെ ഏറ്റക്കുറച്ചില്‍ വിലയിരുത്തി യുഎഇ ഊര്‍ജ മന്ത്രാലയം ഓരോ മാസത്തെയും ഇന്ധന വില പുനഃക്രമീകരിക്കുകയാണ് പതിവ്. ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ ഉല്പാദനത്തില് വരുത്തിയ നിയന്ത്രണമാണ് എണ്ണ വില കൂടാനിടയാക്കി. ഈ വര്‍ഷം ഇതുവരെ ക്രൂഡ് ഓയില്‍ വില ബാരലിന് 10 ശതമാനം വര്‍ധന രേഖപ്പെടുത്തി.