ദുബായ് : അബ്ദു അലി ഇസ്സാ അൽ ബലൂഷി എന്ന എട്ടു വയസുകാരൻ്റെ ജീവിതാഭിലാഷമാണ് ദുബായ് പൊലീസാകുക എന്നത്. അത് നിറവേറി–ദുബായ് പൊലീസ് സമ്മാനിച്ച യൂണിഫോമിട്ട്. അബ്ദു അലി ഇസ്സായുടെ പിതാവാണ് മകൻ്റെ ആഗ്രഹം വീഡിയോ ആയി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ഇതു കണ്ട ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി കുട്ടിയെ തൻ്റെ ഒാഫീസിലേയ്ക്ക് വിളിച്ചു വരുത്തി തയ്യൽക്കാരനെ കൊണ്ട് അളവെടുപ്പിച്ചു. പിന്നീട്, തയ്യാറാക്കിയ പൊലീസ് യൂണിഫോം കുട്ടിയെ ധരിപ്പിക്കുകയായിരുന്നു.
ദുബായ് പൊലീസ് സോഷ്യൽ മീഡിയ വിഭാഗം ഡയറക്ടറും ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി കൗൺസിൽ അംഗവുമായ അംന അൽ ബന്നയും സംബന്ധിച്ചു. ഭാവിയില്‍ ദുബായ് പൊലീസ് ചേരാനാണ് അബ്ദുവിൻ്റെ ആഗ്രഹം. റാസൽഖൈമയിലെ സ്കൂളിൽ നാലാം തരം വിദ്യാർഥിയാണ് അബ്ദു.