യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അട്ടിമറി നടത്താനുള്ള പദ്ധതികള്‍ക്ക് ഖത്തര്‍ സഹായം നല്‍കിയിരുന്നതായി പുതിയ വെളിപ്പെടുത്തല്‍. മുസ്ലിം ബ്രദര്‍ഹുഡ് അടക്കമുള്ള ഭീകരസംഘടനകളുമായി ഖത്തറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് യുഎഇ പുറത്തുവിട്ടത്.
ഖത്തറിലെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വരെ പിടിമുറുക്കിയ തീവ്രവാദ സംഘടനകള്‍ തന്ത്രപ്രധാനമായ പല തീരുമാനങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. യുഎഇയില്‍ ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട മഹ്മൂദ് അല്‍ ജൈദാഹ് എന്ന തീവ്രവാദിയുടെ കുറ്റസമ്മതമൊഴിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഖത്തര്‍ സ്വദേശിയായ ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിക്കാനാണ് യുഎഇയില്‍ എത്തിയത്. നിയമവിരുദ്ധ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മഹ്മൂദ് രണ്ടു പതിറ്റാണ്ടായി ഭീകരസംഘടനകളുടെ മധ്യവര്‍ത്തിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭീകരസംഘടനകള്‍ക്ക് ഖത്തര്‍ വലിയ തോതില്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നതായി കുറ്റസമ്മതത്തില്‍ പറയുന്നുണ്ട്.
യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുകയും വിലപ്പെട്ട പലരേഖകളും ഈ സംഘടനകള്‍ക്ക് കൈമാറുകയും ചെയ്തു. ഖത്തര്‍ രാജകുടുംബാംഗങ്ങള്‍ക്കും ഇതിലെല്ലാം പങ്കുണ്ടെന്നും സൂചിപ്പിച്ചു. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ റിക്രൂട്മെന്റ് നടത്തിയെന്നതാണ് ഖത്തറിനെതിരായ മറ്റൊരു ഗുരുതര വെളിപ്പെടുത്തല്‍. ഭീകരര്‍ തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനും ഖത്തര്‍ മധ്യസ്ഥത വഹിച്ചതായും ഇയാള്‍ വെളിപ്പെടുത്തി.