ഷാര്‍ജ അല്‍മജാസ് വാട്ടര്‍ഫ്രണ്ടില്‍ പുതുതായി തുറന്ന പൈറേറ്റ്സ് വില്ലേജ് കുട്ടികളെ ആകര്‍ഷിക്കുന്നു. ഓഗസ്റ്റ് 19 വരെ കുട്ടികള്‍ക്കായി പ്രത്യേക വേനല്‍കാല പരിപാടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
സാഹസികത നിറഞ്ഞ പൈറേറ്റ്സ് വില്ലേജാണ് അല്‍ മജാസിലെ പുതിയ ആകര്‍ഷണം. കടല്‍കൊള്ളക്കാരെ എങ്ങനെ നേരിടണമെന്ന് കളിയിലൂടെ പഠിക്കുകയാണ് കുട്ടികള്‍. കടല്‍കൊള്ളക്കാരുടെ ക്യാപ്റ്റനുമായി ചര്‍ച്ച നടത്താനും അവസരമുണ്ട്.
അവധിക്കാലത്തിന്റെ ആലസ്യത്തില്‍നിന്ന് കലാസാംസ്കാരിക മേഖലകളിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഫെയ്സ് പെയിന്റിങ്, കരകൌശല വസ്തുക്കളുടെ ശില്പശാല, ബബ്ള് സെഷന് തുടങ്ങി കുട്ടികളുടെ ക്രിയാത്മക കഴിവുകള്‍ പരിപോഷിപ്പാക്കാന്‍ ഉതകുന്ന ഒട്ടേറെ വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മറക്കാനാവാത്ത അനുഭവമാണ് വാട്ടര്‍ഫ്രണ്ട് കുട്ടികള്‍ക്ക് സമ്മാനിക്കുന്നത്.