മസ്കത്തിനോട് ചേർന്നുള്ള ബാർ അൽ ജിസ്സ ബീച്ചിൽ ബോട്ട് അപകടത്തിൽ പെട്ട് കടലിൽ കുടുങ്ങിയ ആറ് പേരെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് വിഭാഗം രക്ഷപ്പെടുത്തി.
ആറ് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. അപകടനം നടന്ന് നിമിഷങ്ങൾക്കകം രക്ഷാ പ്രവർത്തകർ കടലിലെത്തിയതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സാധിച്ചു. സ്വദേശികളുടെ സഹായവും രക്ഷാ പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്തു.