കുവൈത്തില്‍ വർക്ക് പെർമിറ്റ് കാലാവധി തീരുന്നതിന് ആറു മാസം മുൻപ് പുതുക്കാൻ അനുമതി. നിലവിൽ മൂന്ന് മാസം മാത്രം അവശേഷിക്കുമ്പോൾ പുതുക്കാമെന്ന സൌകര്യമാണ് ദീര്‍ഘിപ്പിച്ചത്.
സ്വകാര്യ, എണ്ണ മേഖലയിലെ തൊഴിൽ ക്രമീകരണത്തിന്റെ ഭാഗമായാണ് വർക്ക് പെർമിറ്റ് നേരത്തെ പുതുക്കാന്‍ അനുവദിച്ചതെന്ന് മാൻപവർ പബ്ലിക് അതോറിറ്റി അറിയിച്ചു. വർക്ക് പെർമിറ്റുകളുടെ കാലാവധി പരമാവധി മൂന്നു വർഷമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. പുതിയ തീരുമാനം വിദേശ തൊഴിലാളികള്‍ക്ക് അനുഗ്രഹമാണ്. കാലാവധിയുള്ള പാസ്പോർട്ട്, നിലവിലെ വർക്ക് പെർമിറ്റിന്റെ കോപ്പി, തൊഴിലാളിയുടെ സിവിൽ ഐഡി കോപ്പി, തൊഴിൽ കരാറിന്റെ പകർപ്പ്, തൊഴിൽ വകുപ്പിൽ തൊഴിലുടമ ഒപ്പിട്ടു നൽകിയ ഇഅ്തിമാദ് തൌഖീദ് കോപ്പി, ഫീസ് അടച്ചതിന്റെ പകർപ്പ് എന്നീ രേഖകളാന്ന് വർക്ക് പെർമിറ്റ് പുതുക്കുന്നതിന് സമർപ്പിക്കേണ്ടത്. നേരത്തെ അവധിക്ക് പോയിവരണമെന്ന് ഉദ്ദേശിക്കുന്ന വിദേശികൾക്ക് പുതിയ തീരുമാനം ഏറെ ഗുണം ചെയ്യും.