ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. 2027ഓടെ പ്രതിവര്‍ഷം രണ്ടര കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാക്കി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
യാത്രക്കാരുടെ ക്രമാതീതമായ വര്‍ധന പരിഗണിച്ച് പുതിയ ടെര്‍മിനലിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്മാന് അലി സാലിം അല്‍ മിദ്ഫ പറഞ്ഞു. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്കുവേണ്ടി പ്രത്യേക അറൈവല്‍ ടെര്‍മിനല്‍ ആണ് നിര്‍മിക്കുക. ഇതോടെ നിലവിലുള്ളത് ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ മാത്രമാക്കി മാറ്റും.
വിമാനത്താവളത്തിലേക്കുള്ള പുതിയ പാലത്തിന്റെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കും. കൂടുതല്‍ പാലം, റോഡുകള്‍ എന്നിവ വികസിപ്പിക്കുന്നതോടൊപ്പം പുതിയ ടെര്‍മിനലിന്റെ നിര്‍മാണത്തിനും തുടക്കം കുറിക്കും. റോഡ് വികസനം അടക്കമുള്ള അടുത്ത ഘട്ടം ഉള്‍പ്പെടുത്തി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി വരികയാണെന്നും ചെയര്മാന് അറിയിച്ചു. 150 കോടി ദിര്‍ഹമാണ് ഒന്നാം ഘട്ട പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുന്നത്.