ഷാര്‍ജയില്‍ നിന്ന് സൊഹാറിലക്കുള്ള എയര്‍ അറേബ്യ സര്‍വ്വീസ് ആരംഭിച്ചു. ശനിയാഴ്ച രാവിലെ 8.40ന് ആദ്യ സര്‍വ്വീസ് ഷാര്‍ജയില്‍ നിന്ന് സൊഹാര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങി. എയര്‍പോര്‍ട്ട് അധികൃതര്‍ വന്‍ വരവേല്‍പ്പാണ് നല്കിയ്. ഞായര്‍, തിങ്കള്‍, ബുധന്‍ എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും സര്‍വ്വീസുകള്‍. ഇതോടെ സൊഹാറിലേക്കുള്ള ആദ്യ രാജ്യാന്തര വിമാന സര്‍വ്വീസായി എയര്‍ അറേബ്യ ഷാര്- സൊഹാര്‍ സര്‍വ്വീസ് മാറി.
രാവിലെ എട്ട് മണിക്ക് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന എയര്‍ അറേബ്യ 8.40ന് സുഹാറില്‍ എത്തും. സുഹാറില്‍ നിന്ന് 9.20ന് പുറപ്പെട്ട് 10 മണിക്ക് ഷാര്‍ജയിലും തിരിച്ചെത്തും. മസ്കത്ത്, സലാല വിമാനത്താവളങ്ങളിലേക്ക് എയര്‍ അറേബ്യ നിലവില്‍ ഷാര്‍ജയില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.