ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിമാനങ്ങളിൽ ഏർപ്പെടുത്തിയ വിലക്കിൽനിന്ന് ദുബായിൽനിന്നുള്ള എമിറേറ്റ്സ് വിമാനങ്ങളെ യുഎസ് ഒഴിവാക്കി. ഇതോടെ, ലാപ്ടോപ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ടാബ്ലറ്റ് തുടങ്ങിയവ ഹാൻഡ് ബാഗേജിൽ കൊണ്ടുപോകാം. യുഎഇയിൽനിന്നുതന്നെയുള്ള ഇത്തിഹാദ് എയർലൈൻസിനെ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. സൗദി അറേബ്യയുടെ എയർലൈൻസിന്റെ വിലക്കുകൾ 19 നു മുമ്പ് മാറ്റുമെന്നാണ് അറിയിപ്പ്.
Advertisement