പ്രകൃതിവാതക ഉല്പാദനം മുപ്പത് ശതമാനം വര്‍ധിപ്പാക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. ആറു വര്‍ഷം കൊണ്ട് വാര്‍ഷിക ഉല്പാദനം പത്തു കോടി ടണ്ണിലെത്തിക്കുകയാണ് ലക്ഷ്യം.
പ്രകൃതിവാതക ഉല്പാദന മേഖലയില്‍ ഖത്തറിനുള്ള ആധിപത്യം അരക്കിട്ട് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉല്പാദനം വര്‍ധിപ്പിക്കാനുള്ള തീരുമാനം. വടക്കന്‍ തീരമേഖലയിലെ പ്രകൃതി വാതക പദ്ധതികളിലാണ് ഉല്പാദനം വര്‍ധിപ്പിക്കുക. ഏഴുവര്‍ഷത്തിനകം പ്രതിദിന ഉല്പാദനം അറുപത് ലക്ഷം ബാരല്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. രാജ്യാന്തര കന്പനികളുമായി സഹകരിച്ചു കൊണ്ടുള്ള സംയുക്ത സംരഭങ്ങളിലൂടെയായിരിക്കും ഉല്പാദനം വര്‍ധിപ്പിക്കുക. എന്നാല്‍ ഇപ്പോള്‍ നേരിടുന്ന ഉപരോധം മൂലം കന്പനികള്‍ ൡഎത്തിയില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ഖത്തര്‍ പെട്രോളിയം വ്യക്തമാക്കി. ഉപരോധം ഒരു തരത്തിലും ഖത്തറിന്റെ പ്രകൃതി വാതക ഉല്പാദനത്തെ ബാധിച്ചിട്ടില്ല. ഗള്‍ഫ് പ്രതിസന്ധിക്കിടയിലും യുഎഇയിലേക്ക് ഡോള്‍ഫിന്‍ പൈപ്പ് ലൈന്‍ വഴി ഖത്തര്‍ പ്രകൃതിവാതകം ഇപ്പോഴും എത്തിക്കുന്നുണ്ട്.
ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ തീരമേഖലയില്‍ ആ രാജ്യവുമായി സഹകരിച്ച് ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. ഈ മേഖലകളിലെ എണ്ണപ്പാടങ്ങളില്‍ നിന്ന് ഉല്പാദനം വര്‍ധിപ്പിക്കാന്‍ ഇറാന് തീരുമാനിച്ച സാഹചര്യത്തിലാണ് ഖത്തറും സമാനമായ നീക്കവുമായി മുന്നോട്ട് പോകുന്നത്.