ഷാര്‍ജയില്‍ ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ട മലയാളിക്ക് പത്തുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്കാന് കോടതിവിധി. തൃശൂര്‍ കോടശേരി സ്വദേശി ബാലന് അനുകൂലമായാണ് ഷാര്‍ജ കോടതിയുടെ വിധി. 2014 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ശീതീകരണിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഗുരുതര പരുക്കേറ്റ ബാലന് 20 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്കിയ പരാതിയിലാണ് കോടതി വിധി.
Advertisement