E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായില്‍ അംഗീകാരമില്ലാത്ത സംഘടനകളുടെ പ്രവര്‍ത്തനത്തിനു കര്‍ശന നിയന്ത്രണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായില്‍ അംഗീകാരമില്ലാത്ത സംഘടനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. കമ്മ്യൂണിറ്റി ഡവലപ്‌മെന്‍റ് അതോറിറ്റിയുടെ അംഗീകാരമില്ലാതെയുള്ള പരിപാടി നടത്തുന്ന സംഘാടകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സാംസ്‌കാരിക സംഘടനകളില്‍ രണ്ടു സ്വദേശികളെങ്കിലും അംഗങ്ങളായിരിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. 

ദുബായില്‍ സാംസ്‌കാരിക സംഘടനകള്‍ക്ക് നേരത്തെ തന്നെ നിയന്ത്രണം ഉണ്ടെങ്കിലും വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. സിഡിഎയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു സാംസ്‌കാരിക സംഘടനയും എമിറേറ്റില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. വ്യക്തികള്‍ക്കും ഇത് ബാധകമാണ്. സാംസ്‌കാരിക പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുവര്‍ സിഡിഎയില്‍ രജിസ്റ്റര്‍ ചെയ്ത് നിയമപ്രകാരം അനുമതി വാങ്ങണം. കൃത്യമായ നിയമാവലിയുള്ള സംഘടനയില്‍ രണ്ട് സ്വദേശികള്‍ ഉള്‍പെടെ സ്ഥാപക അംഗങ്ങളായി കുറഞ്ഞത് പത്തു പേരെങ്കിലും വേണം. സാംസ്‌കാരിക സംഘടനയുടെ പേര്, ലക്ഷ്യം, പ്രവര്‍ത്തന മേഖല, ആര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നിവ നിയമാവലിയില്‍ ഉള്‍പെടുത്തണം. 

അംഗങ്ങളുടെ പേര്, ദേശം, ജോലി, വീസ സംബന്ധമായ വിവരങ്ങളും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. ആരോഗ്യം, സാംസ്‌കാരികം, കല, ശാസ്ത്രം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ മാത്രമേ സംഘടനകളുടെ പ്രവര്‍ത്തനം അനുവദിക്കൂ. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :