മഴക്കാലത്തിന്റെ വരവറിയിച്ച് ഒമാനിലെ സലലായില് ഖരീഫ് ഉല്‍സവത്തിന് നാളെ തുടക്കം. അവധിക്കാലമായതോടെ ഗള്‍ഫിലെ വേനല്‍ ചൂടില്‍ നിന്ന് ആശ്വാസം തേടി നൂറു കണക്കിന് സഞ്ചാരികളാണ് സലാലയിലേക്കെത്തുന്നത്. വേനല്‍ ചൂടില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വെന്തുരുകുന്പോള്‍ മഞ്ഞിലും മഴയിലും കുളിരണിയുകയാണ് സലാല. ഇക്കുറി അല്പം നേരത്തെ തന്നെ സലലായിലേക്ക് കാലവര്‍ഷമെത്തി. മഴ നനഞ്ഞു നില്ക്കുന്ന സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോള്‍.
ഖരീഫ് ഫെസ്റ്റിവലെന്ന മഴയുല്‍സവം ഒരുക്കിയാണ് സലാല സഞ്ചാരികളെ വരവേല്‍ക്കുന്നത്. മഴക്കാഴ്ചകള്ക്കൊപ്പം ഒമാന്റെ പാരന്പര്യവും സംസ്കാരവും അനുഭവിക്കാനും അടുത്തറിയാനും അവസരമുണ്ട്. മറ്റു ജിസിസി രാജ്യങ്ങളിലെ തനത കലാരൂപങ്ങളും സംസ്കാര കാഴ്ചകളും ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നു.
ഓഗസ്റ്റ് 31 വരെ നീളുന്ന മഴയുല്സവ കാലത്ത് ഇരുപത് ലക്ഷത്തോളം സഞ്ചാരികളെത്തുമെന്നാണ് കരുതുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവിടേക്കെത്തുന്ന സഞ്ചാരികളില്‍ ഏറിയ പങ്കും.