E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:10 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ ഖത്തറിനെതിരെ നടപടിയെന്ന് സൗദിയും യുഎഇയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിച്ചില്ലെങ്കല്‍ ഖത്തറിനെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി അറേബ്യയും യുഎഇയും. സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായ നല്‍കിയ ഉപാധികള്‍ അംഗീകരിക്കാന്‍ തിങ്കളാഴ്ച വരെയാണ് ഖത്തറിന് സമയം അനുവദിച്ചിരിക്കുന്നത്. 

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തറിന് മുന്നില്‍ വച്ച പതിമൂന്ന് ഉപാധികളുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടു വീഴ്ചകള്‍ക്കും തയാറല്ലെന്നാണ് സൗദി അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്. ഉപാധികളോട് മുഖം തിരിക്കുന്ന സമീപനമാണ് ഖത്തര്‍ സ്വീകരിക്കുന്നതെങ്കില്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കി. ഭീകരതയെ പിന്തുണയ്ക്കുന്ന നിലപാട് അവസാനിപ്പിച്ച്, ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും ഈ രാജ്യങ്ങള്‍ വ്യക്തമാക്കി. 

ആവശ്യമെങ്കില്‍ വ്യാപാരമേഖലയിലടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഉപാധികളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണമെന്ന് നേരത്തെ ഖത്തര്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുക, അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക, തുര്‍ക്കിയുടെ സൈനികതാവളം പൂട്ടുക, ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങള്‍ പുറത്തു വിട്ട പട്ടികയിലുള്ള സംഘടനകളെ ഭീകരപ്രസ്ഥാനങ്ങളായി പ്രഖ്യാപിക്കുക തുടങ്ങിയവയാണ് പ്രധാന ഉപാധികള്‍. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കുവൈത്ത് വഴിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ പതിമൂന്ന് ഉപാധികള്‍ ഖത്തറിന് കൈമാറിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :