ഒമാനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഓടയം സ്വദേശി എം എ കെ ഷാജഹാന് (52) നാട്ടില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. ദീര്‍ഘകാലമായി ഇന്ത്യന്‍ എംബസിയുടെ ശര്‍ഖിയ മേഖലാ പ്രതിനിധിയുമായിരുന്നു. സൂര് ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സൂര് കേന്ദ്രീകരിച്ച് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ പന്ത്രണ്ടോളം ശാഖകളുള്ള ആല് ഹരീബ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് സ്ഥാപനങ്ങളുടെ ഉടമയാണ്. മുപ്പത് വര്‍ഷത്തിലധികമായി ഒമാനിലുണ്ട്. ഒമാനില്‍ പെരുന്നാള്‍ ആഘോഷിച്ച് തിങ്കളാഴ്ച രാത്രി കുടുംബസമേതം നാട്ടിലേക്ക് പോയതായിരുന്നു. ഭാര്യ: സുബൈദ. മകന്: ബാസിം. സാമൂഹിക സേവനരംഗത്തെ ഇടപെടലുകള്‍ക്ക് നിരവധി ബഹുമതികളും പ്രശംസകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
എംഎകെ ഷാജഹാന്
Advertisement