E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഉംറയ്ക്ക് പോയ 25 തീര്‍‍ഥാടകര്‍ മക്കയില്‍ കുടുങ്ങിക്കിടക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലപ്പുറത്ത് നിന്ന് ഉംറയ്ക്ക് പോയ 25 തീര്‍‍ഥാടകര്‍ മക്കയില്‍ കുടുങ്ങിക്കിടക്കുന്നു. നാട്ടിലേക്കുള്ള ടിക്കററ് നല്‍കാതെ ഏജന്‍റ് മുങ്ങിയതോടെയാണ് തീര്‍ഥാടകര്‍ സൗദിയില്‍ കുടുങ്ങിയത്. 

ഈ മാസം നാലിനാണ് മലപ്പുറം വേങ്ങരയിലെ റബീഹ് ട്രാവല്‍സ് മുഖേന 31 അംഗ സംഘം ഉംറയ്ക്കായി മക്കയിലെത്തിയത്. ഇതില്‍ ആറുപേര്‍ സ്വന്തം നിലയ്ക്ക് ടിക്കറ്റെടുത്തു വന്നരവരാണ്. ബാക്കിയുള്ള 25 പേരെ തിരിച്ചു വരാനുള്ള ടിക്കറ്റെടുത്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഏജന്‍സി സൗദിയിലെത്തിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ഏജന്‍റിനെ കുറിച്ച് ഒരു വിവരവുമില്ല. ഈ മാസം 19ന് തിരികെ നാട്ടിലേക്ക് പോകാനിരുന്ന ഇവര്‍ മടക്ക ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മക്കയില്‍ തന്നെ തുടരുകയാണ്. സൗദിയിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റും മക്കയിലെ താമസവും ഭക്ഷമവും അടക്കം അറുപതിനായിരം മുതല്‍ എണ്‍പതിനായിരം രൂപ വരെയാണ് ഓരോരുത്തരില്‍ നിന്നും ഏജന്‍സി ഈടാക്കിയിരിക്കുന്നത്. തീര്‍ഥാടകര്‍ താമസിക്കുന്ന ലോഡ്ജിന്‍റെ വാടക ഏജന്‍സിക്കാര്‍ നല്‍കാത്തതിനാല്‍ ലോഡ്ജ് അധികൃതര്‍ ഇവരുടെ പാസ്പോര്‍ട്ടും പിടിച്ചു വച്ചിരിക്കുകയാണ്. വാടകയും ഭക്ഷണത്തിന്‍റെ പണവും നല്‍കിയാല്‍ മാത്രമേ പാസ്പോര്‍ട്ട് തിരിച്ചു നല്‍കൂ എന്നാണ് ലോഡ്ജ് അധികൃതരുടെ നിലപാട്. 

ഈ മാസം ഒന്നാം തിയതി മിക്കവരുടെയും വീസ കാലാവധി അവസാനിക്കും. 27ന് വീസ തീരുന്നവരും സംഘത്തിലുണ്ട്. അതിനു മുന്പ് തിരികെ നാട്ടിലെത്താനായില്ലെങ്കില്‍ ഇവര്‍ക്കെതിരെ സൗദിയില്‍ നിയമനടപടിയും ഉണ്ടാകും. 18 സ്ത്രീകളും ഏഴു പുരുഷന്‍മാരുമാണ് സംഘത്തിലുള്ളത്. പ്രായമായവരും ശാരീരികമായ അവശതകള്‍ അനുഭവിക്കുന്നവരുമെല്ലാം സംഘത്തിലുണ്ട്. തങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :