E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയിലെ 'ടൂത്ത് ബ്രഷ് മര'ത്തിൻ്റെ വിശേഷങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tooth-brush-tree
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദന്ത ശുചീകരണത്തിന് ബ്രഷുകൾ കണ്ടുപിടിക്കുന്നതിന് മുൻപ്  ജനങ്ങൾ എന്തുപയോഗിച്ചായിരുന്നു  പല്ലുകൾ വെടിപ്പാക്കിയിരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? "ടൂത്ത് ബ്രഷ് മരം" അഥവാ ഉകമരം ഉപയോഗിച്ച് എന്നതാണ് അതിനുത്തരം.പുതു തലമുറ ഒരുപക്ഷേ ഇതേപ്പറ്റി കേട്ടിട്ടുപോലുമുണ്ടാകില്ല. റമസാൻ മാസത്തിൽ "ടൂത്ത് ബ്രഷ് മരത്തിന്റെ" വേരിന്  അറബികൾ മുഖ്യ സ്ഥാനം തന്നെ നൽകുന്നു . മധ്യ പൂർവ ദേശത്തെയും ആഫ്രിക്കയിലെയും ജനങ്ങൾ  ഏകദേശം 7000 വർഷങ്ങൾക്കു മുൻപേ തന്നെ അറാക്ക് എന്ന പേരിലറിയപ്പെടുന്ന മിസ്‌വാക്ക് ഉപയോഗിച്ച് ദന്ത ശുചീകരണം നടത്തിയിരുന്നു.

"സാൽവഡോറ പേഴ്‌സിക്ക" എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന അറാക്ക് മരത്തിന്റെ വേരുകളാണ് ദന്ത ശുചീകരണത്തിനായി ഉപയോഗിക്കുന്നത്. പ്രകൃതി ദത്തമായ മിസ്‌വാക്ക് ഉപയോഗിക്കുന്നതിലൂടെ വായിലും മോണയിലും ഉണ്ടായേക്കാവുന്ന പലവിധ അണുബാധയിൽ നിന്നും രക്ഷനേടുന്നു. വായിലെ അസഹ്യമായ ദുർഗന്ധം തടയുന്നതിന് മിസ്‌വാക്കിന്റെ ഔഷധ ഗുണത്തിന് കഴിയുന്നു. ഉപവാസ( നോമ്പ്) സമയത്തും നമസ്ക്കാരങ്ങൾക്ക് മുൻപായും മിസ്‌വാക്ക് ഉപയോഗിച്ച് ദന്ത ശുദ്ധി വരുത്തുന്നത് പല്ലുകൾ ശുചിയായിരിക്കാനും ശ്വസോച്ഛാസത്തിന് നറുമണം പകരാനും സഹായിക്കുമെന്ന്  മുഹമ്മദ് നബി (സ) അനുയായികളെ പഠിപ്പിച്ചു. അദ്ദേഹം മിസ്‌വാക്ക് ഉപയോഗം തുടരുകയും ചെയ്‌തിരുന്നു.

സൗദി അറേബ്യ,യു എ ഇ അടക്കമുള്ള മധ്യപൂർവ ദേശങ്ങളിൽ പള്ളികളുടെ പരിസരങ്ങളിലും മറ്റുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്നും  മിസ്‌വാക്ക്  കുറഞ്ഞ വിലയിൽ ലഭിക്കും . മറ്റു മാസങ്ങളെ അപേക്ഷിച്ച് റമസാൻ മാസത്തിൽ കൊള്ളി രൂപത്തിലുള്ള മിസ്‌വാക്ക് വാങ്ങാനും ഉപയോഗിക്കാനും അതുവഴി നബിചര്യ നിലനിർത്താനും ആളുകൾ കൂടുതൽ താൽപര്യം കാണിക്കുന്നു. പുണ്യമാസത്തിൽ മിസ്‌വാക്ക് വിൽപ്പനയിലൂടെ വരുമാനമാർഗം തേടുന്ന ഒട്ടേറെ സ്വദേശികളെയും വിദേശികളെയും ഗൾഫിലെ വിവിധ പള്ളികളുടെ മുന്നിലും പ്രധാന മാർക്കറ്റുകളിലും പ്രസിദ്ധമായ ഷോപ്പിംഗ് മാളുകൾക്ക് മുന്നിലും കാണാൻ കഴിയും.

സൗദി അറേബ്യയിലെ ജിദ്ദയിലെ ബാബ് മക്കയിൽ മിസ്‌വാക്ക് വിൽപനക്കായി പ്രത്യേക സൂഖ് തന്നെയുണ്ട്. റമസാൻ മാസത്തിലാണ് മറ്റുള്ള മാസങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതൽ കച്ചവടം നടക്കുന്നത്. റമസാൻ വ്രതമെടുക്കുന്ന വിശ്വാസികൾ വായിലെ ദുർഗന്ധമകറ്റാൻ മിസ്‌വാക്ക് കൂടുതലായി ഉപയോഗിക്കുന്നതിനാലാണിത്. 20 സെന്റീമീറ്റർ നീളവും അതിനനുസരിച്ച് വണ്ണവുമുള്ള മിസ്‌വാക്കിന് അഞ്ചു (ഏകദേശം 85 രൂപ) റിയാൽ ഈടാക്കുമ്പോൾ താരതമ്യേന ചെറുതും വണ്ണം കുറഞ്ഞതുമായ മിസ്‌വാക്കുകൾക്ക് രണ്ടും മൂന്നും റിയാലാണ് ഈടാക്കുന്നത്. 

അറാക്ക് മരത്തിന്റെ വേരിൽ നിന്നും മിസ്‌വാക്ക് ശേഖരിക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണ്.മരുഭൂമിയിൽ പന്തലിച്ചു വളരുന്ന അറാക്ക് മരത്തിന്റെ വേരുകൾ പത്തുമീറ്റർ നീളത്തിലും മൂന്നു മീറ്ററാറോളം ആഴത്തിലും വളരുന്നു. പലമരങ്ങളുടെയും വേരുകളിൽ നിന്നും അറാക്കിന്റെ വേര് തെരഞ്ഞെടുത്ത് ശേഖരിക്കുകയാണ് ചെയ്യുന്നത്.അറാക്ക് മരത്തിന്റെ ചില്ലയിൽ നിന്നും മിസ്‌വാക്ക് ശേഖരിക്കാറുണ്ട്. സ്വകാര്യ കമ്പനികൾ മിസ്‌വാക്ക് ശേഖരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ ഭംഗിയേറിയ പാക്കറ്റുകളിലാക്കി മരുന്ന് കടകൾ വഴിയും,സൂപ്പർമാർക്കറ്റുകൾ വഴിയും വിതരണം നടത്തുന്നുണ്ടെങ്കിലും പരമ്പരാഗത രീതിയിൽ ശേഖരിച്ച് വിൽപന നടത്തുന്നവരിൽ നിന്നും വാങ്ങാനാണ് ഉപഭാക്താക്കൾക്ക് ഏറെ ഇഷ്ട്ടം. വ്യാവസായികാടിസ്ഥാനത്തിൽ മാർക്കറ്റിലെത്തുന്ന ബ്രാൻഡഡ് മിസ്‌വാക്ക് കേടുകൂടാതിരിക്കാൻ രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ടോയെന്ന തോന്നലാണ് ഇതിനു കാരണം. 

 കുറ്റിച്ചെടിയോ ചെറിയ മരമോ ആയി വളരുന്ന അറാക്ക് മരത്തിന്റെ പൂവ്, കായ, തൊലി, ഇല,  വേര് എന്നിവയെല്ലാം ഔഷധയോഗ്യമായവയാണ്. വേരുകൾ അൽപ സമയം വെള്ളത്തിലിട്ടുവെച്ച ശേഷം അഗ്രഭാഗം അര ഇഞ്ചുവരെ തൊലി ചുരണ്ടി ചതച്ച് ബ്രഷ് രൂപത്തിലാക്കിയാണ് മിസ്‌വാക്ക് ഉപയോഗിക്കുന്നത്.ബ്രഷ് തീരുന്നതിനനുസരിച്ച് പിന്നിലോട്ട് മുറിച്ച് ഉപയോഗിക്കാവുന്നതാണ്. മിസ്‌വാക്ക് ഉപയോഗിക്കാൻ തീരുമാനിക്കുന്നയാൾക്ക്  തീർച്ചയായും ടൂത്ത് ബ്രഷിനും ടൂത്ത് പേസ്റ്റിനും മറ്റൊരു പകരക്കാരനെ തിരയേണ്ടതില്ല. മിസ്‌വാക്ക് ഉപയോഗിക്കുന്നവർ കൂടിവരുന്നതായി അടുത്തകാലത്ത് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :