ദോഫാര്‍ ഗവര്‍ണറേറ്റില്‍ പത്ത് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന താഖ - മിര്‍ബാത്ത് രണ്ട് വരിപ്പാത യാത്രക്കായി തുറന്നുകൊടുത്തു. താഖ വിലായത്തിലെ മദീനത്ത് അല്‍ ഹഖ് റൗണ്ട് എബൗട്ടില്‍ നിന്ന് തുടങ്ങുന്ന റോഡ് മിര്‍ബാത്ത് പട്ടണത്തില്‍ അവസാനിക്കും. 7.5 മീറ്റര്‍ വിസ്തൃതിയാണ് ഇരുവശങ്ങളിലും റോഡിനുള്ളത്. രണ്ട് തുരങ്കളും മൂന്ന് ടണലുകളും ഉള്‍പ്പെട്ട റോഡ് എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടും കൂടിയുള്ളതാണെന്ന് ഗാതഗത വാര്‍ത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കി.
Advertisement