E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

6 ലക്ഷം ​പേനക്കുത്തുകള്‍​; മലയാളി തീര്‍ത്ത ചിത്രം ഫുജൈറ ഭരണാധികാരികള്‍ക്ക്​ സമ്മാനിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

backer-dot-artist
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

​​ആറ് ലക്ഷം  ​പേനക്കു​ത്തുകള്‍ കൊണ്ട് മലയാളി വരച്ച  ചിത്രം    ഫുജൈറ ഭരണാധികാരികള്‍ക്ക് കൈമാറി. പ്രവാസി ചിത്രകാരന്‍ ബക്കര്‍ തൃ​ശൂരാണ്  ഫുജൈറ ഭരണാധികാരി  ​ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ്  അൽ ഷര്‍കിയുടെയും   കിരീടാവകാശി മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷര്‍കിയുടെയും   മനോഹര ചിത്രങ്ങള്‍  വരച്ചു അവര്‍ക്ക് നേരിട്ട് കൈമാറിയത് ​എ വൺ വലുപ്പത്തില്‍ തീര്‍ത്ത ഇരുവരുടെയും  ചിത്രങ്ങള്‍ വരക്കാന്‍   ഏതാണ്ട് 20 ദിവസമെടുത്ത​തായി ബക്കർ പറഞ്ഞു .​

 ​ഒരു അപകടത്തില്‍പ്പെട്ട് വലത് കൈയിലെ  നടുവിരല്‍ നഷ്ടപ്പെട്ട ബക്കര്‍  രാജ്യത്തെ മിക്ക ഭരണാധികാരികളുടെ  ചിത്രങ്ങള്‍  മനോഹരമായി   വരച്ചിട്ടുണ്ട് .​ ​എന്നാല്‍   ​തൻ്റെ  ചിത്രങ്ങള്‍   ഭരണാധികാരികള്‍ക്ക്  കൈമാറാന്‍  ബക്കറിന് ഇത് വരെ അവസരം  ​ലഭിച്ചിരുന്നില്ല.​ ​സുഹൃത്ത് ഫൈസല്‍ നീലാംബ്ര​യാണ് ഫുജൈറ ഭരണാധികാരികള്‍ക്ക് ചിത്രങ്ങൾ നേരിട്ട് സമ്മാനിക്കാൻ അവസരമൊരുക്കിയത്. 

 ഫുജൈറയിലെ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ബക്കറിന് ഒപ്പം മലബാര്‍ ഗോള്‍ഡ്‌ കോര്‍- എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ്‌ കോസ്മോസ് കോ-ചെയര്‍മാനുമായ എ​.​ കെ​.​ ഫൈസല്‍, ഫൈസല്‍ നീലാബ്ര, ​സാലിഹ് ​കുഞ്ഞു,​ മുഹസിന്‍ വണ്ടൂര്‍ എന്നിവരും പങ്കെടുത്തു.​  ബക്കര്‍ ഇപ്പോള്‍ ഒരു മിറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള യു എ ഇ  വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദു​ബായ്​ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മനോഹരമായ  ചിത്രം ഒരുക്കുന്ന തിരക്കിലാണ് . അത് അദ്ധേഹത്തിന്  കൈമാറുക  എന്നതാണ് തന്‍റെ കലാ ജീവിതത്തിലെ വലിയ ആഗ്രഹമെന്ന് ബക്കര്‍ പറയുന്നു. അതിന് ആരെങ്കിലും വഴി ഒരുക്കുമെന്നാണ് ​പ്രതീക്ഷ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :