അബുദാബിD പെരുനാൾ ദിവസങ്ങളിൽ അബുദാബി, ദുബായ് ഷാർജ എന്നീ എമിറേറ്റുകളിൽ കരിമരുന്ന് പ്രയോഗം ആസ്വദിക്കാം. ഒന്നാം പെരുനാൾ ദിനം രാത്രി ഒൻപതിന് അബുദാബി യാസ് ദ്വീപിലാണ് കരിമരുന്ന് പ്രയോഗം നടക്കുക. യാസ് മറീനയിലെ ബോട്ട് റസ്റ്ററന്റുകളിൽ കയറിയാൽ ആകാശപ്പൂക്കളുടെ സൗന്ദര്യം അടുത്ത് നിന്ന് നുകരാം.
ദുബായ് ഫെസ്റ്റിവൽ സിറ്റിയിലാണ് കരിമരുന്ന് പ്രയോഗം നടക്കുക. രണ്ടാം പെരുനാളിന് രാത്രി 11ന് പരിപാടി ആരംഭിക്കും. നേരത്തെ എത്തിയില്ലെങ്കിൽ പാർക്കിങ് കിട്ടാതെ വിഷമിക്കേണ്ടി വരും. കൂടാതെ, ഔട് ലറ്റ് മാളിനും ദുബായ് പാർക്സ് ആൻഡ് റിസോർട്ടിനുമടുത്തുള്ള ഖസ്റ് അൽ സുൽത്താനിൽ ഇതേ ദിവസം വൈകിട്ട് ഏഴിന് കരിമരുന്ന് പ്രയോമുണ്ടായിരിക്കും.
ഷാർജ അൽ ഖസ്ബയിൽ ഇൗദ് അൽ ഖസ്ബ എന്ന പേരിലാണ് പെരുനാൾ ആഘോഷ പരിപാടികൾ. ഒന്നാം പെരുനാൾ ദിനം രാത്രി 10നാണ് ഇവിടെ കരിമരുന്ന് പ്രയോഗം.