E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയിൽ യോഗ ഇന്ന്; ഭിന്നശേഷിക്കാരായ കുട്ടികളും പങ്കെടുക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

uae-yoga
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അബുദാബി: ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ അബുദാബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിൽ ഇന്ന് വൈകിട്ട് യോഗ നടക്കും. രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ചാണ് പരിപാടി. തലസ്ഥാനത്തെ വിവിധ സ്‌കൂള്‍, സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍, നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥന്മാര്‍, എല്ലാ പ്രായത്തിലുമുള്ള നൂറുകണക്കിനു വനിതകള്‍ എന്നിവര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ യോഗാ ദിനാഘോഷത്തില്‍ പങ്കെടുക്കും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ഭിന്നശേഷിക്കാരായ പത്ത് കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുക്കും. കുട്ടികൾക്ക് കഴിഞ്ഞ കുറേ ആഴ്ചകളായി പരിശീലനം നടത്തിവരികയായിരുന്നു. കൂടാതെ, ഇൗ കുട്ടികൾ വരച്ച യോഗാ പോസ്റ്ററുകളുടെ പ്രദർശനവുമുണ്ടായിരിക്കും.

 അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നെക്) മൂന്നാമത് രാജ്യാന്തര യോഗ ദിനാഘോഷം രാത്രി ഒൻപതിന് ആരംഭിക്കും. യുഎഇ സാംസ്‌കാരിക വൈജ്ഞാനിക വികസന മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ സഹമന്ത്രി ഷെയ്ഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. രാത്രി ഒമ്പതിന് യോഗ അവബോധ ക്ലാസോടെയാണ് പരിപാടി തുടങ്ങുക. വൈവിധ്യമാര്‍ന്ന യോഗാസനങ്ങളും ചിരിയോഗയും ഉള്‍പ്പെടുത്തിയാണ് വിവിധ യോഗ അസോസിയേഷനുകള്‍ പ്രായോഗിക പരിശീലനം നല്‍കുക. റമസാന്‍ മാസത്തിന്റെ പവിത്രത നിലനിര്‍ത്തിക്കൊണ്ട് പ്രധാന യോഗാ സെഷന്‍ രാത്രി 10.30ന് ആരംഭിക്കും. 11.15വരെ നീണ്ടു നില്‍ക്കുന്ന യഥാര്‍ഥവും പ്രത്യേകതയുമുള്ള യോഗാസനകളില്‍ വിശിഷ്ടാതിഥികളും പങ്കെടുക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകമായാണ് യോഗാ പ്രായോഗിക പരിശീലന ക്‌ളാസ് നടക്കുക. നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലെ ഒന്നാം നിലയിലാണ് വനിതാ പരിശീലകരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കു മാത്രമായുള്ള യോഗാസനകള്‍ നടക്കുക.

 ഈ പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ എംബസി ഫേസ്ബുക്ക് പേജില്‍ ഒരു ക്വിസ് മത്സരവും സംഘടിപ്പിച്ചിരിക്കുന്നു.  ന്ധണ്മന്ഥ://ന്ദന്ദന്ദ.ക്ഷന്റ്യനു്വഗ്നഗ്നസ.്യഗ്നണ്ഡ/ണ്ടിദ്ധ്രന്റണ്ടിള്ളക്കഞ്ഞ/ എന്നതാണ് ഫേസ് ബുക്ക് പേജ്. യോഗസനങ്ങളുടെ ഫോട്ടോ / സെല്‍ഫി മത്സരത്തിലും താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗയുടെ ആരോഗ്യ ഗുണങ്ങള്‍, പ്രസവം, വിഷാദം, ക്യാന്‍സര്‍ എന്നിവക്ക് യോഗയുടെ പങ്ക് എന്നീ വിഷയത്തില്‍ ഉപന്യാസ രചനാ മല്‍സരവും നടത്തുന്നുണ്ട്. ഈ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ഇതിനകം ലഭിച്ചതെന്നും നാളെ വരെ (ഈ മാസം  21 വരെ) മല്‍സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാനാവും. തിരഞ്ഞെടുക്കപ്പെട്ട വിജയികളെ തൊട്ടടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നും സ്ഥാനപതി കാര്യാലയം അറിയിച്ചു.

അബുദാബി ഷെയ്ഖ് സായിദ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ രാജ്യാന്തര യോഗാ ദിനത്തെ പിന്തുണക്കുന്ന പ്രത്യേക അറബി കാലിഗ്രാഫിയും സജ്ജമാക്കും. സംസ്‌കൃത ശ്ലോകങ്ങള്‍ പ്രത്യേക ബാനറില്‍ രൂപകല്‍പന ചെയ്ത് വളരെ ആശ്ചര്യജനകമായ യോഗ സംബന്ധമായ കലാസൃഷ്ടിയാണിത്. ഇന്ന് രാജ്യാന്തര യോഗ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ സൗജന്യ വാഹന പാര്‍ക്കിങ്, സൗജന്യ പ്രവേശനം എന്നിവക്കൊപ്പം സൗജന്യ യോഗാ ടീഷര്‍ട്ടുകളും യോഗാ പായകളും വിതരണം ചെയ്യും.

ദുബായ് സാബീൽ പാർക്ക്, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിൽ രാത്രി എട്ടിന്  യോഗ ആരംഭിക്കും. ആയിരക്കണക്കിന് പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :