സൊഹാര്‍: ഷാര്‍ജയില്‍ നിന്ന് സൊഹാറിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. ദോഹ - സൊഹാറിലേക്കും സര്‍വ്വീസിന് ലക്ഷ്യം വെക്കുന്നുണ്ട്. എയര്‍ അറേബ്യയുടെ ഷാര്‍ജ - സുഹാര്‍ സര്‍വ്വീസാണ് ഇതില്‍ ആദ്യം തുടക്കം കുറിക്കുകയെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.
ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാകും എയര്‍ അറേബ്യയുടെ സര്‍വ്വീസുകള്‍, ദിവസങ്ങളും സമയക്രമവും പിന്നീട് പ്രഖ്യാപിക്കും. ഖത്വര്‍ എയര്‍വെയ്‌സ് അധികൃതരും ദോഹ - സുഹാര്‍ സര്‍വ്വീസ് താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. തുടര്‍ പഠനങ്ങള്‍ക്ക് ശേഷം സര്‍വ്വീസ് ഉടന്‍ ആരംഭിച്ചേക്കുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.
ഒമാന്റെ ആദ്യ ബജറ്റ് വിമാനമായ സലാം എയര്‍ സുഹാര്‍ - സലാല സര്‍വ്വീസും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 28 മുതല്‍ ആരംഭിക്കുന്ന സര്‍വ്വീസ് ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണുണ്ടാകുക. 2014ല്‍ ആരംഭിച്ച മസ്‌കത്ത് - സൊഹാര്‍ സര്‍വ്വീസ് ഒമാന്‍ എയര്‍ യാത്രക്കരുടെ കുറവ് മൂലം 2016ല്‍ അവസാനിപ്പിക്കുകയായിരുന്നു