E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനി സൗദി ഓജർ ചരിത്രമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saudi-oger
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജിദ്ദ :  സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ സൗദി ഓജർ 39 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം  ചരിത്രത്തിന്റെ ഭാഗമായി മാറുന്നു. ജൂലൈ 31 ന്   സൗദിയിലെ എല്ലാ നഗരങ്ങളിലെയും സൗദി ഓജർ ശാഖകൾ   പൂർണമായും അടച്ചുപൂട്ടുമെന്ന് ജീവനക്കാർക്ക് നൽകിയ കത്തുകളിൽ കമ്പനി  അറിയിച്ചു . നാലു വർഷം മുമ്പാണ് കമ്പനി തകർച്ചയിലേക്ക് നീങ്ങാൻ തുടങ്ങിയത് . കഴിഞ്ഞ വർഷം ഓഗസ്‌റ്റോടെ കമ്പനിയുടെ തകർച്ച പൂർണമായി. 

ലബനൻ രാഷ്‌ട്രീയ രംഗത്തും സാമ്പത്തിക രംഗത്തും ദശാബ്‌ദങ്ങളായി നിറഞ്ഞു നിന്ന കോടീശ്വരനും ലബനൻ  പ്രധാനമന്ത്രിയുമായ  സാദ് അൽ ഹരീരിയാണ് കമ്പനിയുടെ ഉടമ . കഴിഞ്ഞ  38 വർഷക്കാലം സൗദിയിലെ മുൻ നിര നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു സൗദി ഓജർ. ഏതാനും വർഷങ്ങൾക്കു മുമ്പുവരെ നല്ല നിലയിലായിരുന്നു  കമ്പനി.  മാനേജ്‌മെന്റ് രംഗത്തുണ്ടായ വീഴ്ചകളും മേലധികാരികളുടെ കാര്യക്ഷമതാ കുറവും കമ്പനിയെ പതനത്തിലേക്ക് നയിച്ചു.എണ്ണ വിലയിടിവിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കമ്പനിയുടെ അടിത്തറയിളക്കി. 

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളം,റാബിഗിലെ കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി സർവകലാശാല, മക്കയിലെ ലെ-മെറീഡിയൻ ടവർ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആസ്ഥാനം,  റിയാദിലെ കിങ് അബ്ദുൽ അസീസ് ഫ്‌ളൈ ഓവർ , റിയാദിലെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രി, റിയാദിലെ ശൂറാ കൗൺസിൽ ആസ്ഥാനം, ജിദ്ദയിലെയും റിയാദിലെയും മദീനയിലെയും റോയൽ കോർട്ടുകൾ, റിറ്റ്‌സ് കാൾട്ടൻഹോട്ടൽ അടക്കമുള്ള  വിവിധ നഗരങ്ങളിലെ ആഢംബര ഹോട്ടലുകൾ, കിങ് അബ്ദുൽ അസീസ് കോൺഫറൻസ് സെന്റർ, റിയാദ് കോടതി സമുച്ചയം, കിങ്  അബ്ദുൽ അസീസ് ഹിസ്റ്റോറിക് സെന്റർ, അൽഹസ കിങ്  അബ്ദുല്ല മിലിട്ടറി സിറ്റി, അൽഖർജ് പ്രിൻസ് സുൽത്താൻ വ്യോമതാവളം, തബൂക്കിലെയും മറ്റും സൈനിക കേന്ദ്രങ്ങൾ, റിയാദിലെ കിങ്‌ഡം സ്‌കൂൾ,  റിയാദ് പ്രിൻസസ് നൂറ സർവകലാശാല, ജിദ്ദ കിങ്  അബ്ദുല്ല റോഡ്, റിയാദ് കിങ്  അബ്ദുല്ല ഫിനാൻഷ്യൽ സെന്റർ, റിയാദ് മെട്രോ പാതകൾ, മദീന കിങ്  ഫഹദ് ഖുർആൻ അച്ചടിശാല തുടങ്ങി സൗദിയിൽ സൗദി ഓജർ നടപ്പാക്കിയ വൻ പദ്ധതികൾക്ക് കണക്കില്ല.

1978 ലാണ് റിയാദ് ആസ്ഥാനമാക്കി ഒരു നിർമ്മാണ കമ്പനിയെന്ന നിലയിൽ സാദ് ഹരീരിയുടെ പിതാവായ മുൻ ലബനൻ പ്രധാനമന്ത്രിയും കോടീശ്വരനുമായ റഫീഖ് അൽ ഹരീരി സൗദി ഓജർ കമ്പനി സ്ഥാപിക്കന്നത് . 1965 ൽ ജോലിക്കായി സൗദിയിലെത്തിയ റഫീഖ് അൽ ഹരീരി, 1969 ൽ ഒരു ചെറിയ സബ് കോൺട്രാക്റ്റിംഗ് സ്ഥാപനം ആരംഭിച്ചാണ് നിർമാണ രംഗത്തേക്ക് കടന്നുവന്നത്.ഫ്രാൻസിലെ നിർമാണ കമ്പനിയായിരുന്ന ഓജറുമായി ചേർന്ന് തായിഫിലെ ഒരു ഹോട്ടൽ നിർമ്മാണം പൂർത്തിയായാക്കി. കരാർ സമയത്തിന് മുന്നേ തന്നെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചത് അന്നത്തെ സൗദി ഭരണാധികാരി ഖാലിദ് രാജാവിന്റെ ശ്രദ്ധ പിടിച്ചുപറ്റിയതോടെയാണ് റഫീഖ് അൽ ഹരീരിയുടെ ഭാഗ്യ ജാതകം തെളിഞ്ഞത്. 

പിന്നീട റഫീഖ് ഹരീരി ഫ്രാൻസിലെ ഉടമസ്ഥരിൽനിന്നും ഓജർ കമ്പനി ഏറ്റെടുത്ത് സൗദി ഓജർ എന്നാക്കിമാറ്റി.തുടക്കത്തിൽ സ്വകാര്യ കമ്പനിയായിരുന്നെങ്കിലും വിപുലീകരണത്തിനുവേണ്ടി 1979 ൽ ഫ്രാൻസ് ആസ്ഥാനമാക്കി സൗദി ഓജർ ഇന്റർനാഷണൽ എന്ന പേരിൽ രാജ്യാന്തര കമ്പനിയാക്കി മാറ്റുകയായിരുന്നു. എങ്കിലും കമ്പനിയുടെ 99 ശതമാനം ഓഹരികളും റഫീഖ് ഹരീരി കുടുംബത്തിന്റെ പക്കൽ തന്നെയായിരുന്നു . തുടർന്ന് സൗദിയിലെ വിവിധ പദ്ധതികൾക്കുവേണ്ടി വിവിധ ഡിവിഷനുകളും സബ്‌സിഡിയറികളും സ്ഥാപിച്ച് പ്രവർത്തനം വിപുലീകരിച്ചു.സൗദി രാജകുടുംബത്തിന്റെ പിന്തുണയോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളിലും പങ്കാളികളാകുകയായിരുന്നു. ഖാലിദ് രാജാവുമായുള്ള അടുത്ത ബന്ധം പയോഗപ്പെടുത്തി ബിസിനസ് വളർത്തിയെടുത്ത റഫീഖ് ഹരീരി ചുരുങ്ങിയ കാലം കൊണ്ട് ശത കോടീശ്വരനായി മാറി.

 മധ്യപൂർവ ദേശത്തും,ആഫ്രിക്കയിലും,യൂറോപ്പിലും പദ്ധതികൾ ഏറ്റെടുത്ത് നടത്തി കമ്പനി വൻ ലാഭത്തിലായി.സൗദി ഓജർ തുടക്കത്തിൽ കോൺട്രാക്ടിംഗ്, പൊതുമരാമത്ത് മേഖലയിലാണ് പ്രവർത്തിച്ചത്. പിന്നീട് ടെലികോം, പ്രിന്റിംഗ്, റിയൽ എസ്റ്റേറ്റ്, കംപ്യൂട്ടർ സേവനം തുടങ്ങി വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. അറബ് ലോകത്തെ ഏറ്റവും വലിയ കോൺട്രാക്ടിംഗ് കമ്പനികളിൽ ഒന്നായി കുറഞ്ഞ കാലത്തിനിടെ സൗദി ഓജർ മാറി. സൗദിയിലും ലബനനിലും നിരവധി കമ്പനികളും ബാങ്കുകളും ഇൻഷുറൻസ്, പ്രസിദ്ധീകരണ, ലഘുവ്യവസായ കമ്പനികളും സൗദി ഓജർ സ്ഥാപിക്കുകയോ സ്വന്തമാക്കുകയോ പങ്കാളിയാവുകയോ ചെയ്തു. 

സൗദി ഓജർ സ്ഥാപിക്കുന്ന സമയത്ത് റഫീഖ് ഹരീരിക്ക് ലബനൻ പൗരത്വത്തിനു പുറമെ സൗദി പൗരത്വം കൂടി നൽകി സൗദി അറേബ്യ ആദരിച്ചിരുന്നു.1980 കളിൽ കമ്പനിയുടെ പ്രവർത്തനം വിദഗ്ധരെ ഏൽപ്പിച്ച് റഫീഖ് ഹരീരി രാഷ്ട്രീയ ഭാവി ഉന്നം വെച്ച് ലബനനിലേക്ക് മടങ്ങി.1992 മുതൽ 1998 വരെയും 2000 മുതൽ 2004 വരെയും ലബനൻ പ്രധാനന്ത്രിയായിരുന്നു അദ്ദേഹം.2005 ൽ ബെയ്‌റൂട്ടിലെ സെന്റ് ജോർജ് ഹോട്ടലിൽ നടന്ന സ്‌ഫോടനത്തിൽ റഫീഖ് ഹരീരി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ നിത ബസ്‌താനി എന്ന ഇറാഖി ഭാര്യയിലുണ്ടായ മകനാണ് സൗദി ഓജറിന്റെ ഇപ്പോഴത്തെ ഉടമയായ സാദ് അൽ ഹരീരി. 2005 ൽ റഫീഖ് അൽഹരീരി വധിക്കപ്പെട്ടത് കമ്പനിയുടെ തകർച്ചക്ക് തുടക്കമിട്ടു. ഹരീരിയുടെ മക്കൾ കമ്പനി ചുമതല ഏറ്റെടുത്തു. നിലവിലെ ലെബനോൻ പ്രധാനമന്ത്രി സാദ്  അൽഹരീരിയും സഹോദരൻ അയ്മൻ അൽഹരീരിയും കമ്പനിക്ക് നേതൃത്വം നൽകി. സാദ് അൽ ഹരീരി 2009 മുതൽ 2011 വരെ ലബനൻ പ്രധാനമന്ത്രിയായിരുന്നു 2016 ഡിസംബർ മുതൽ ഇപ്പോഴും പ്രധാനമന്ത്രിയായി തുടരുകയാണ് അദ്ദേഹം. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ യൂറോപ്യൻ ബിരുദമുള്ള ഇദ്ദേഹവും പിതാവിനെപ്പോലെത്തന്നെ സൗദി രാജകുടുംബത്തിന് ഏറെ പ്രിയപ്പെട്ട സാദ് അൽ ഹരീരിക്കും സൗദി അറേബ്യ പൗരത്വം നൽകി ആദരിച്ചു. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും സൗദിയിലെ ഏറ്റവും മികച്ച കമ്പനികളിലൊന്നായി സൗദി ഓജർ മാറി. 2010 ൽ സൗദി ഓജർ 800 കോടിയിലേറെ ഡോളർ ലാഭമുണ്ടാക്കി. എൻജിനീയർമാരും സാങ്കേതിക ജീവനക്കാരും സാധാരണ തൊഴിലാളികളും അടക്കം കമ്പനി ജീവനക്കാരുടെ എണ്ണം 58,000 ആയി ഉയർന്നു. ഇതിൽ 13500 ഓളം സൗദി സ്വദേശികളായിരുന്നു. പ്രതാപത്തിന്റെ കൊടുമുടിയിൽനിന്നിരുന്ന കമ്പനി , കരകയറാൻ കഴിയാത്തവിധം തകർന്നടിഞ്ഞതിന്റെ കാരണങ്ങളും സാഹചര്യങ്ങളും സൗദിയിലെയും അറബ് രാജ്യങ്ങളിലെയും  സാമ്പത്തിക വിദഗ്ധർക്ക് പഠനത്തിനും ഗവേഷണത്തിനുള്ള വിഷയമാണ്. 

കോൺട്രാക്ടിംഗ്, റിയൽ എസ്റ്റേറ്റ്, ടെലികോം, പ്രിന്റിംഗ്, പ്രസിദ്ധീകരണം, കംപ്യൂട്ടർ സേവനം തുടങ്ങി പല മേഖലകളിൽ പ്രവർത്തിച്ച വ്യവസായ സാമ്രാജ്യത്തിന്റെ തകർച്ചക്ക് കാരണം എണ്ണ വിലയിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി സർക്കാർ പദ്ധതികൾ വെട്ടിക്കുറച്ചതു മാത്രമല്ല. കമ്പനിയുടെ വേഗത്തിലുള്ള തകർച്ചക്ക് പ്രധാന കാരണക്കാർ മാനേജ്‌മെന്റ് തന്നെയാണെന്നാണ് ഫ്രഞ്ചുകാർ അടക്കമുള്ള ജീവനക്കാർ കുറ്റപ്പെടുത്തുന്നത്. പ്രതിസന്ധിയുടെ തുടക്കത്തിൽ സുതാര്യതയും ഗവേണൻസും കമ്പനി മാനേജ്‌മെന്റ് അവഗണിച്ചു. കാര്യങ്ങൾ മോശമായ  രീതിയിൽ കൈകാര്യം ചെയ്ത കമ്പനി ഉടമകൾ രാഷ്ട്രീയത്തിൽ വ്യാപൃതരായി. ഇതാണ് 2016 ഓഗസ്റ്റിൽ കമ്പനിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.

 2013 ലാണ് കമ്പനി യഥാർഥത്തിൽ പ്രതിസന്ധിയിൽ അകപ്പെട്ടത്. എന്നാൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട കാര്യം പുറം ലോകമറിഞ്ഞില്ല. ജോലിയിൽനിന്ന് പുറത്താക്കപ്പെട്ടേക്കുമെന്ന് ഭയന്ന് പ്രതിസന്ധി ജീവനക്കാർ പുറത്തുപറയാതിരിക്കുകയായിരുന്നു. വൈകാതെ കമ്പനിയിൽ വേതന വിതരണം മുടങ്ങിത്തുടങ്ങി. കഴിഞ്ഞ വർഷം ജീവനക്കാർക്ക് ഒമ്പതു മാസത്തെ വേതന കുടിശ്ശിക കമ്പനി നൽകാനുണ്ടായിരുന്നു. ഇതിനിടെ തൊഴിലാളികൾ പ്രതിഷേധ പ്രകടനങ്ങളും ആരംഭിച്ചു. 

കമ്പനിയിലെ ജീവനക്കാരുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഉന്നതാധികൃതർ  തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് നിർദേശം നൽകി. വേതന വിതരണം വൈകുന്നതിനെതിരെ ജീവനക്കാർ കോടതികളിലും ബന്ധപ്പെട്ട വകുപ്പുകളിലും പരാതികൾ നൽകി. 31,000 ജീവനക്കാർ ഇങ്ങനെ പരാതികൾ നൽകി. ഇതോടെ സൗദിയിലെ പദ്ധതികളെല്ലാം കമ്പനി നിർത്തിവെച്ചു. പൂർത്തിയാക്കിയ പദ്ധതികളുടെ 75 ശതമാനം വിഹിതവും കമ്പനിക്ക് വിതരണം ചെയ്തു കഴിഞ്ഞതായി സർക്കാർ അറിയിച്ചിരുന്നു. പത്തു മാസത്തിനിടെ നാൽപതിനായിരം തൊഴിലാളികളെ കമ്പനി പിരിച്ചുവിട്ടു. 

സൗദിയിലെ മൂവായിരം കോടിയിലേറെ റിയാൽ വില വരുന്ന ആസ്തികൾ യൂറോപ്പിലെയും ഗൾഫിലെയും കമ്പനികൾക്ക് വിൽപന നടത്തിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇപ്പോൾ 25 ശതമാനത്തിൽ കുറവ് ജീവനക്കാർ മാത്രമാണ് കമ്പനിയിലുള്ളത്. ഇവരിൽ 23 ശതമാനം പേർ സൗദികളാണ്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 1,200 സൗദികൾ അടക്കം 8,000 ജീവനക്കാരാണ് കമ്പനിയിൽ ഇപ്പോഴുള്ളത്.

സൗദി ഓജറിന്റെ തകർച്ച ആദ്യത്തെതും അവസാനത്തെതുമല്ലെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. സാലിം ബാഅജാജ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിമൂലം നിരവധി ആഗോള കമ്പനികൾ തകർന്നിട്ടുണ്ട്. ചില കമ്പനികൾ പിടിച്ചുനിൽക്കുന്നതിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :