E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദാനവര്‍ഷത്തില്‍ ആയിരങ്ങള്‍ക്ക് ഇഫ്താറൊരുക്കി കൊച്ചുബാലന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sahal-iftar
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അജ്മാന്‍​:  യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ പ്രഖ്യാപിച്ച 'ഇയര്‍ ഓഫ് ഗിവിങ്' പദ്ധതിക്ക് പിന്തുണയേകി തന്റെ ജന്മദിനം സാധാരണക്കാര്‍ക്ക് ഇഫ്താര്‍ ഒരുക്കി മലയാളി ബാലൻ ശ്രദ്ധേയനായി. മുക്കം സ്വദേശി സഹലാണ് റമസാനും യുഎഇയുടെ ദാനവര്‍ഷവും തന്റെ 11ാം പിറന്നാളും ഒത്തുചേര്‍ന്നൊരു സുദിനമായപ്പോൾ അത് വ്യത്യസ്ത രീതിയിൽ ആഘോഷിക്കാൻ തീരുമാനിച്ചത്. 

നമുക്ക് അടിച്ചുപൊളിക്കേണ്ടേ എന്ന കൂട്ടുകാരുടെ ചോദ്യത്തിന് അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയായ സഹലിന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ– ആഘോഷം മരുഭൂമിയില്‍ യഥാർഥത്തിൽ‌ വിയര്‍പ്പൊഴുക്കുന്നവരോടൊപ്പം ആയിരിക്കണം. സജ ക്യാംപിൽ സമൂഹനോമ്പുതുറ നടത്തുന്ന ടീം ഇഫ്താറിനോടൊപ്പം ചേർന്നാണ് സഹൽ ഇഫ്താറൊരുക്കിയത്. കൂടെ ഏറ്റവും അടുത്ത സുഹൃത്ത് ലഹനും ചേര്‍ന്നു. 

മാതാപിതാക്കളാകട്ടെ മകന്റെ ആഗ്രഹത്തിന് എല്ലാ പിന്തുണയും നല്‍കി. സഹലിന്റെ ആഗ്രഹം അറിഞ്ഞപ്പോള്‍ ടീം ഇഫ്താര്‍ അംഗങ്ങള്‍ ഒടങ്കം പിന്തുണച്ചു. ടീം ഇഫ്താറിലെ കാരണവര്‍ ഈസ അനീസ്, സഹലിനെ പ്രത്യേകം അഭിനന്ദിച്ചു.  ടീം ഇഫ്താറില്‍ നിരവധി കുട്ടികള്‍ സഹകരിക്കാറുണ്ടെങ്കിലും സഹലിൻറെ പ്രവര്‍ത്തനം ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഈസ അനീസ് പറഞ്ഞു. കോഴിക്കോട് മുക്കം സ്വദേശി ഷംസുവിന്റെ മകനാണ് സഹല്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :