മനാമ: ബഹ്റൈനിൽ ബോംബ് സ്ഫോടനത്തിൽ ഒരു പൊലീസുകാരൻ മരിച്ചതായും രണ്ട് പേർക്ക് പരുക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈനിൽ ഇൗയാഴ്ച നടന്ന രണ്ടാമത്തെ സ്ഫോടനമാണിത്.
ഞായറാഴ്ച രാത്രിയാണ് സ്ഫോടനം നടന്നതെന്ന് കരുതുന്നു. തലസ്ഥാന നഗരമായ മനാമയ്ക്ക് അടുത്തെ ഹജാർ ഗ്രാമത്തിലെ ഒരു ഫാമിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ ഒരു മൃതദേഹം കണ്ടെടുത്തതായും ഇത് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതാണെന്നും മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം ദിറാസ് ഗ്രാമത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിനിടെ നടന്ന സ്ഫോടനത്തിൽ സർക്കാരിനെതിരെ പ്രവർത്തിക്കുന്ന സംഘത്തിലെ ഇൗസാ ഖാസിം കൊല്ലപ്പെട്ടിരുന്നു.