E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പരിസ്ഥിതി സംരക്ഷണത്തിന്‍റെ സന്ദേശവുമായി അബുദാബിയിലെ ഒരു സംഘം വിദ്യാര്‍ഥികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പരിസ്ഥിതി സംരക്ഷണത്തിന്‍റെ വലിയ സന്ദേശവുമായി ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശേഖരിക്കുകയാണ് അബുദാബിയിലെ ഒരു സംഘം വിദ്യാര്‍ഥികള്‍. ആയിരം കിലോയിലധികം ഇലക്ട്രോണിക് മാലിന്യമാണ് ചുരുങ്ങിയ ദിവസത്തിനകം ഇവര്‍ ശേഖരിച്ചത്. 

ഉപയോഗ ശൂന്യമായി വീടിനകത്ത് ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന മൊബൈല്‍ മുതല്‍ ടിവിയും ഫ്രിഡ്ജും വാഷിങ് മെഷീനും അടക്കമുള്ള ഉപകരണങ്ങള്‍ ശേഖരിക്കുകയാണ് അബുദാബി ഭവന്‍സ് സ്കൂളിലെ പത്ത് വിദ്യാര്‍ഥികള്‍. അബുദാബി, മുസഫ, ഷാബിയ എന്നിവിടങ്ങളിലെ ഫ്ളാറ്റുകളില്‍ നിന്നാണ് ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിച്ചത്. ഇത്തരത്തിലുള്ള ഇലക്ട്രോണിക് മാലിന്യം പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് വീട്ടുകാരെ ബോധവല്‍ക്കരിക്കുക കൂടിയാണ് ഈ കുട്ടികള്‍. അപകടകാരികളായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ള ഇലക്ട്രോണിക് മാലിന്യങ്ങള്‍ യഥാവിധം നിര്‍മാര്‍ജനം ചെയ്തില്ലെങ്കില്‍ പ്രകൃതിക്ക് വലിയ ദോഷമാണ് ഉണ്ടാക്കുകയെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 

വിദ്യാര്‍ഥികള്‍ സംഭരിച്ച ഇലക്ട്രോണിക് മാലിന്യങ്ങള്‍ ദുബായിലെ ഒരു കമ്പനി വഴി പുനസംസ്കരിച്ചെടുക്കുകയാണ് ചെയ്യുന്നത്. വിവിധ സംഘടനകളുമായി സഹകരിച്ച് ഭാവിയില്‍ ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഇവര്‍ പദ്ധതിയിടുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :