മസ്കത്ത് - ദോഹ റൂട്ടില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഒമാന്‍ എയര്‍. റൂട്ടില്‍ സര്‍വ്വീസ് വര്‍ധിപ്പിച്ച സാഹചരത്തില്‍ നിരക്ക് വര്‍ധിക്കുമെന്ന പ്രചാരണം നിഷേധിച്ചാണ് അധികൃതര്‍ രംഗത്തെത്തിയത്. സാമൂഹിക മാധ്യമങ്ങളിലാണ് ഇത്തരത്തില്‍ പ്രചാരണം നടന്നത്. അതേസമയം, മസ്കത്തില് നിന്ന് ദോഹയിലേക്കുള്ള വര്‍ധിപ്പിച്ച ഒമാന്‍ എയര്‍ സര്‍വ്വീസുകള്‍ തിങ്കളാച ആരംഭിക്കും. ദിനം പ്രതി നാല് സര്‍വ്വീസുകള്‍ നേരിട്ട് സര്‍വ്വീസ് നടത്തും. നേരത്തെ സഊദിയിലേക്കുള്ള യാത്ര പ്രതിസന്ധിയിലായ ഖത്വര്‍ പൗരന്മാരെ സഹായിക്കാന്‍ ഒമാന്‍ എയര്‍ സര്‍വ്വീസ് ഉപയോഗപ്പെടുത്താന്‍ സാഹചര്യമൊരുക്കിയിരുന്നു. ചാര്‍ട്ടേഡ് വിമാനം അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി യാത്രക്കാര്‍ക്ക് സഹായവുമായി ഒമാന്‍ മുന്നില്‍ നിന്നിരുന്നു.
Advertisement