E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ലോകത്തെ പെൺ‌കുട്ടികൾക്ക് തണലൊരുക്കാൻ ഷാർജ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

uae-girls
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകത്തെ പെൺ‌കുട്ടികളെ മാറോടണച്ച് അവർക്ക് തണലൊരുക്കാൻ ഷാർജ. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പത്നിയും ദ് ബിഗ് ഹാർട് ഫൗണ്ടേഷൻ ചെയർപേഴ്സനുമായ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി പെൺകുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ ഗേൾ ചൈൽഡ് ഫണ്ടിന് തുടക്കം കുറിച്ചു.

​മധ്യപൂർവദേശം, വടക്കൻ ആഫ്രിക്ക, തെക്കേ ഏഷ്യ എന്നിവിടങ്ങളിലെ പെൺകുട്ടികള്‍ നേരിടുന്ന എല്ലാത്തരം വെല്ലുവിളികളും പരിഹരിക്കാൻ ഇൗ ഫണ്ട് ഉപകരിക്കുമെന്നാണ് പ്രതീക്ഷ. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, സുരക്ഷ, സാമൂഹികവും കായികവുമായ പിന്തുണ എന്നിവ നൽകും. വ്യവസായ–സാമുൂഹിക തലങ്ങളിൽ നിന്ന് ഫണ്ട് ശേഖരിച്ചാണ് ഇത് യാഥാർഥ്യമാക്കുക. പെൺകുട്ടികളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കാനും ബാലവിവാഹം, മനുഷ്യക്കടത്ത്, ബാലവേല എന്നിവയ്ക്കെതിരെ പോരാടാനും ഫണ്ട് ഉപയോഗിക്കും.

​ലോകത്ത് പെൺകുട്ടികൾ പീഡനത്തിനിരയാകുന്നതായും അവരുടെ അവകാശങ്ങൾ അടിച്ചമർത്തുകയും ചെയ്യുന്നതായും ഷെയ്ഖ ജവഹർ അൽ ഖാസിമി പറഞ്ഞു.​ ബാലവിവാഹം, മനുഷ്യക്കടത്ത്, വിദ്യാഭ്യാസം തുടങ്ങിയ പ്രശ്നങ്ങൾ കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും കെട്ടുറപ്പിനെ ബാധിക്കുന്നു. ഇത് സാമ്പത്തിക മേഖലയെയും തകർക്കുന്നു. ഭാവിയിലേയ്ക്ക് ശക്തമായ സമൂഹത്തെ സമ്മാനിക്കുന്നതിന്  പെൺകുട്ടികളിലേയ്ക്ക് ലോകത്തിൻ്റെ ശ്രദ്ധ പതിഞ്ഞ്, സുരക്ഷ ഒരുക്കേണ്ടത് അനിവാര്യമാണ്. കുടുംബത്തിൻ്റെ നട്ടെല്ലാകുന്ന നാളത്തെ അമ്മമാരാണ് ഇന്നത്തെ പെൺകുട്ടികൾ പെൺകുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും അനീതിയും വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. അധ്യാപികമാർ, നഴ്സുമാർ, ഡോക്ടർമാർ, എൻജിനീയർമാർ, നേതാക്കന്മാര്‍ എന്നീ തലങ്ങളിലൊക്കെ വനിതകൾ ശ്രദ്ധേയരാണ്. പെൺകുട്ടികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നത് മൂലം ലോകത്തിന് അതിവിദൂരമായ ദോഷമാണ് സംഭവിക്കുന്നതെന്നും അവർ പറഞ്ഞു.

​ലോകത്ത് സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന പ്രശ്നങ്ങളിൽ 70 ശതമാനവും മനുഷ്യക്കടത്താണെന്ന് യുഎൻ വനിതാ റിപ്പോർട്ട് വ്യക്തമാക്കുന്നു. ​ലോകത്തെ 700 ദശലക്ഷം പെൺകുട്ടികളും 18 വയസിന് മുൻപേ വിവാഹിതരാകുന്നവരാണെന്ന് യുനൈറ്റഡ് നാഷൻസ് ഹൈ കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് കണക്കുകൾ വിശദമാക്കുന്നു. ഇതു തുടരുകയാണെങ്കിൽ 2030 ആകുമ്പോഴേയ്ക്കും 950 ദശലക്ഷമായി ഉയരും. ദ് ഗേൾ ചൈൽഡ് ഫണ്ട് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പെൺകുട്ടികള്‍ക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി രാജ്യാന്തല തലത്തിലെ സംഘടനകളുമായി കൈകോർക്കും. ഇതുവഴി പെൺകുട്ടികളുടെ കാര്യത്തിൽ ആശാവഹമായ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയുടെ ഇയർ ഒാഫ് ഗിവിങ്(നൽകലിൻ്റെ വർഷം) പദ്ധതിയുടെ ഭാഗമായാണ് പെൺകുട്ടികൾക്കു വേണ്ടിയുള്ള ഫണ്ട് രൂപീകരണം.

​പടം–യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പത്നിയും ദ് ബിഗ് ഹാർട് ഫൗണ്ടേഷൻ ചെയർപേഴ്സനുമായ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി​ലോകത്തെ പെൺകുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ ഷാർജ ഗേൾ ചൈൽഡ് ഫണ്ടിന് തുടക്കം കുറിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പത്നിയും ദ് ബിഗ് ഹാർട് ഫൗണ്ടേഷൻ ചെയർപേഴ്സനുമായ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയാണ് ലോകത്തെ പെൺകുഞ്ഞുങ്ങളെ ഷാർജ മാറോടണക്കുന്ന ഇൗ പദ്ധതിക്ക് ആരംഭം കുറിച്ചത്.

​മധ്യപൂർവദേശം, വടക്കൻ ആഫ്രിക്ക, തെക്കേ ഏഷ്യ എന്നിവിടങ്ങളിലെ പെൺകുട്ടികള്‍ നേരിടുന്ന എല്ലാത്തരം വെല്ലുവിളികളും പരിഹരിക്കാൻ ഇൗ ഫണ്ട് ഉപകരിക്കുമെന്നാണ് പ്രതീക്ഷ. പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, സുരക്ഷ, സാമൂഹികവും കായികവുമായ പിന്തുണ എന്നിവയും നൽകും. വ്യവസായ–സാമുൂഹിക തലങ്ങളിൽ നിന്ന് ഫണ്ട് ശേഖരിച്ചാണ് ഇത് യാഥാർഥ്യമാക്കുക. പെൺകുട്ടികളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുകയും ബാലവിവാഹം, മനുഷ്യക്കടത്ത്, ബാലവേല എന്നിവയ്ക്കെതിരെ പോരടാനും ഫണ്ട് ഉപയോഗിക്കും. 

​ലോകത്ത് പെൺകുട്ടികൾ പീഡനത്തിനിരയാകുന്നതായും അവരുടെ അവകാശങ്ങൾ അടിച്ചമർത്തുകയും ചെയ്യുന്നതായും ഷെയ്ഖ ജവഹർ അൽ ഖാസിമി പറഞ്ഞു.​ ബാലവിവാഹം, മനുഷ്യക്കടത്ത്, വിദ്യാഭ്യാസ പ്രശ്നം എന്നിവ കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും കെട്ടുറപ്പിനെ ബാധിക്കുന്നു. ഇത് സാമ്പത്തിക മേഖലയെയും ദോഷകരമായി ബാധിക്കുന്നു. ഭാവിയിലേയ്ക്ക് ശക്തമായ സമൂഹത്തെ സമ്മാനിക്കുന്നതിന്  പെൺകുട്ടികളിലേയ്ക്ക് ലോകത്തിൻ്റെ ശ്രദ്ധ പതിഞ്ഞ്, സുരക്ഷ ഒരുക്കേണ്ടത് അനിവാര്യമാണ്. ഇന്നത്തെ പെൺകുട്ടികൾ കുടുംബത്തിൻ്റെ നട്ടെല്ലാകുന്ന നാളത്തെ അമ്മമാരാണ്. പെൺകുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും അനീതിയും വലിയ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും അവർ പറഞ്ഞു. അധ്യാപികമാർ, നഴ്സുമാർ, ഡോക്ടർമാർ, എൻജിനീയർമാർ, നേതാക്കന്മാര്‍ എന്നീ തലങ്ങളിലൊക്കെ വനിതകൾ ശ്രദ്ധേയരാണ്. പെൺകുട്ടികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നത് മൂലം ലോകത്തിന് അതിവിദൂരമായ ദോഷമാണ് സംഭവിക്കുന്നത്.

​ലോകത്ത് സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന പ്രശ്നങ്ങളിൽ 70 ശതമാനവും മനുഷ്യക്കടത്താണെന്ന് യുഎൻ വനിതാ റിപ്പോർട്ട് വ്യക്തമാക്കുന്നു. ​ലോകത്തെ 700 ദശലക്ഷം പെൺകുട്ടികളും 18 വയസിന് മുൻപേ വിവാഹിതരാകുന്നവരാണെന്ന് യുനൈറ്റഡ് നാഷൻസ് ഹൈ കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് കണക്കുകൾ വിശദമാക്കുന്നു. ഇതു തുടരുകയാണെങ്കിൽ 2030 ആകുമ്പോഴേയ്ക്കും 950 ദശലക്ഷമായി ഉയരും. ദ് ഗേൾ ചൈൽഡ് ഫണ്ട് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പെൺകുട്ടികള്‍ക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി രാജ്യാന്തല തലത്തിലെ സംഘടനകളുമായി കൈകോർക്കും. ഇതുവഴി പെൺകുട്ടികളുടെ കാര്യത്തിൽ ആശാവഹമായ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയുടെ ഇയർ ഒാഫ് ഗിവിങ്(നൽകലിൻ്റെ വർഷം) പദ്ധതിയുടെ ഭാഗമായാണ് പെൺകുട്ടികൾക്കു വേണ്ടിയുള്ള ഫണ്ട് രൂപീകരണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :