E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിലെ നൃത്തവേദിയിൽ പരീക്ഷണങ്ങളുമായി മലയാളി നർത്തകി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

1-dilna-e7c23a1b
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎഇയിലെ നൃത്തവേദികളിൽ ഇപ്പോൾ സംസാരവിഷയം ഇൗ മലയാളി നർത്തകിയെ കുറിച്ചാണ്. നൃത്ത രംഗത്ത് പരീക്ഷണങ്ങൾ നടത്തി മുന്നേറുന്ന തൃശൂർ ഇരിങ്ങാലക്കുട എടത്തിരിഞ്ഞി സ്വദേശിനി ദില്‍നാ ദിനേശ്. ഇൗ യുവ നർത്തകിയുടെ സൂരസംഹാരം സംഗീത നൃത്തനാടകം ഇൗ രംഗത്തെ വിസ്മയമായി മാറിയിരിക്കുകയാണ്.

45 കുട്ടികൾ 45 മിനിറ്റ് നിർത്താതെ നൃ‍ത്തം ചെയ്യുന്നതാണ് സൂരസംഹാരം. ഇതിൽ കൊച്ചുകുട്ടികൾ മുതൽ മുതിർന്ന കുട്ടികൾ വരെയുണ്ട്. മുരുകനെ ആസ്പദമാക്കിയുള്ള സ്കന്ദപുരാണം എന്ന കഥയാണ് സൂരസംഹാരത്തിലെ പ്രധാന ഇനം. ഇൗ നൃത്തയിനം യുഎഇയിലെ കലാപ്രേമികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. തുടർന്ന് കൂടുതൽ പേരെ പങ്കെടുപ്പിച്ച് ബൃഹത്തായ നൃത്ത പരിപാടികൾ നടത്താനുള്ള ഒരുക്കത്തിലാണ് ദിൽന.

നാല് വയസു മുതൽ നൃത്തം അഭ്യസിച്ചു വരുന്ന ദിൽന താനിപ്പോഴും ഇൗ രംഗത്ത് ഒരു വിദ്യാർഥിയാണെന്ന് പറയുന്നു. വീട്ടിനടുത്തുള്ള ജയശ്രീ ടീച്ചറായിരുന്നു ആദ്യ ഗുരു. കലാമണ്ഡലം ശോഭ സജീവിന് കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചു. വ്യത്യസ്ത ശൈലിയിൽ നൃത്തം അവതരിപ്പിക്കണം എന്ന ആഗ്രഹത്താൽ പിന്നീട്, കലാമണ്ഡലം കൃഷ്ണകുമാർ, ലീലാമ്മ, ഹുസ്നാ ബാനു എന്നിവരുടെ കീഴിലും നൃത്തമഭ്യസിച്ചു. ആർഎൽവി ആനന്ദിന് കീഴിലായിരുന്നു കുച്ചിപ്പുടി പഠനം. ഒാട്ടം തുള്ളൽ പഠിച്ചത് കലാമണ്ഡലം ഗോപിനാഥ പ്രഭ, മണലൂർ ഗോപിനാഥ് എന്നിവരുടെ  കീഴിലും. പിന്നീട്, കേരള നടനം നടനഭൂഷൺ ഗായത്രീ മേനോൻ്റെ കീഴിലും അഭ്യസിച്ചു. പഠനം വീണയിലേയ്ക്കും തിരിഞ്ഞപ്പോൾ ഗുരുവായത് ആനന്ദ പത്മനാഭനും ഡോ.ലക്ഷ്മീ മേനോനും. സ്കൂളിൽ പഠിക്കുമ്പോൾ ജില്ലാ–സംസ്ഥാന തലത്തിലും കോളജിലായിരുന്നപ്പോൾ ഇൻ്റർസോണിലും നൃത്തത്തിന് സമ്മാനം ലഭിച്ചിട്ടുണ്ട്. ഒാട്ടം തുള്ളലിലായിരുന്നു സംസ്ഥാന തലത്തിൽ സമ്മാനം. 

പത്ത് വർഷം മുൻപ് വിവാഹിതയായി യുഎഇയിലെത്തിയപ്പോഴും നൃത്തത്തോടുള്ള അഭിനിവേശം കെട്ടടങ്ങിയില്ല. മാത്രമല്ല, അത് കൂടുതൽ ശക്തമാവുകയാണ് ചെയ്തത്. ഇപ്പോൾ ഏഴ് വർഷമായി അൽഖൂസിൽ കുട്ടികൾക്ക് ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവ എൺപതോളം കുട്ടികൾക്ക് പകർന്നുനല്‍കുന്നു.  അൽഖൂസിൽ വലിയ രീതിയിൽ ഒരു നൃത്ത വിദ്യാലയം ആരംഭിക്കാനുള്ള ഒരുക്കത്തിലുമാണ് ദിൽന.

തൻ്റെ കീഴിൽ നൃത്തമഭ്യസിക്കുന്നവരൊക്കെ പൂർണമായും ഒരു നർത്തകിയായ ശേഷമേ വേദിയിലരങ്ങേറാവൂ എന്ന ശാഠ്യമുണ്ട് ദിൽനയ്ക്ക്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് പ്രാക്ടിക്കലിനോടൊപ്പം തിയറി ക്ലാസുകളും നൽകിവരുന്നു. നൃത്തത്തോട് സമർപ്പണ മനോഭാവത്തോടെ വരുന്നവരെ മാത്രമേ വിദ്യാർഥിയായി സ്വീകരിക്കാറുള്ളൂ. എന്നാൽ, മിക്കവരും ക്യാപ്സ്യൂൾ പഠനം ആഗ്രഹിച്ചുവരുന്നവരാണ്. ഇത്തരക്കാർക്ക് നിരാശയാണ് ഫലമെന്നും ദിൽന പറയുന്നു. കല പഠിപ്പിക്കുന്ന സംസ്കാരം വളരെ പ്രധാനപ്പെട്ടതാണ്. പ്രവാസ ലോകത്തെ കുട്ടികൾ നൃ‍ത്തമഭ്യസിക്കുന്നതിലൂടെ അവര്‍ക്ക് മികച്ച ഇന്ത്യൻ സംസ്കാരം കൈവരിക കൂടിയാണ് ചെയ്യുന്നത്. രക്ഷിതാക്കളുടെ ആത്മാർഥമായ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ ഒരു കുട്ടിക്ക് പൂർണമായും നല്ലൊരു നർത്തകിയായി മാറാൻ സാധിക്കുകയുള്ളൂ. ഇന്നത്തെ ന‍ൃത്തരംഗം സിനിമാറ്റിക് ഡാൻസിലേയ്ക്ക് കൂടുതൽ ചാഞ്ഞുകൊണ്ടിരിക്കുന്നതിൽ ദിൽനയ്ക്ക് ഖേദമുണ്ട്: 

രണ്ട് തരം കുട്ടികളാണ് എന്നെ സമീപിക്കാറ്. ഒന്നു സമയംകൊല്ലാനായി നൃത്തപഠനം തിരഞ്ഞെടുക്കുന്നവർ. ടെലിവിഷനിലും മറ്റും നൃത്തപരിപാടികൾ കണ്ടും കൂട്ടുകാർ നൃത്തം പഠിക്കുന്നത് കാണുമ്പോഴും ഉണ്ടാകുന്ന താത്പര്യമാണ് ഇവർക്ക്. എന്നാൽ, മറ്റു ചിലർ ആത്മാർഥമായും ഇൗ കലയെ സ്നേഹിക്കുന്നത് മൂലം എന്നെ തേടിയെത്തുന്നവരാണ്. ഇത്തരം കുട്ടികളെയാണ് എനിക്കാവശ്യം. 

കലൈമാ മണി മൂർത്തി, ശ്രീലക്ഷ്മി ഗോവർധൻ എന്നിവരുടെ കീഴിൽ കുച്ചിപ്പുടിയിൽ സ്പെഷലൈസ് ചെയ്തുവരുന്ന ദിൽന നൃത്ത സംബന്ധമായ സാധനങ്ങൾ വിൽക്കുന്ന വർണ ഡാൻസ് കളക് ഷൻസ് എന്നൊരു കടയും ദുബായ് കരാമയിൽ നടത്തുന്നുണ്ട്. ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവ് ദിനേശിൻ്റെ അകമഴിഞ്ഞുള്ള പിന്തുണയാണ് ഇൗ രംഗത്ത് ശോഭിക്കാൻ കാരണമാകുന്നതെന്ന് ദിൽന പറയുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന മകൾ ദേവനയ്ക്കും നൃത്തത്തിൽ തന്നെയാണ് കമ്പം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :