ലോകത്തെ ഏറ്റവും വിലകൂടിയ ആഡംബരകാറുകളുള്ള യുഎഇയിൽ പൂർണമായും നിർമിച്ച സ്പോർട്സ് കാർ ഫ്രാൻസിൽ പ്രദർശനത്തിന്. 1960കളിലെ ക്ലാസിക് സ്പോർട്സ് കാറുകളുടെ മോഡലിൽ നിർമിച്ച ജനറലി ഡിസൈൻ–ഒന്ന് ഭാരം കുറഞ്ഞ കാണാൻ ഏറെ ചന്തമുള്ള കാറാണിത്.
രാജ്യത്ത് കാർ നിർമാണത്തിന് ലൈസൻസ് ലഭിച്ച ആദ്യത്തെ കമ്പനിയായ ജനറലി ഒാട്ടമോട്ടീവ് ആണ് നിർമാതാക്കൾ. 7,000 മുതൽ 90000 യുഎസ് ഡോളർ വരെയാണ് ഇതിന് വില കണക്കാക്കിയിട്ടുള്ളത്. വിലപിടിപ്പുള്ള വാഹനങ്ങൾ കൊണ്ടുപോകുന്ന എമിറേറ്റ്സിൻ്റെ സ്കൈകാർഗോ വിമാനത്തിലാണ് ഇൗ കാർ ഫ്രാൻസിലേയ്ക്ക് കൊണ്ടുപോയത്. ലിയോണിൽ കുതിരയോട്ട മത്സരവേദിയിലെ പ്രദർശനത്തിൽ കാർ അവതരിപ്പിക്കുന്നു.