ദുബായുടെ ഏറ്റവും പുതിയ ആകര്‍ഷണമായ വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിലേക്ക് ജനപ്രവാഹം. മത്സ്യം വാങ്ങുന്നവരെക്കാള്‍ കൂടുതല്‍ അത്യാധുനിക സൌകര്യത്തോടെയുള്ള മാര്‍ക്കറ്റ് കാണാന്‍ എത്തുന്നവരാണ്. അൽഖലീജ് റോഡിൽ ദുബൈ ഹോസ്പിറ്റലിന് എതിർവശത്ത് ഹംറിയ തുറമുഖത്തോടു ചേര്‍ന്നാണ് പുതിയ മാര്‍ക്കറ്റ് തുറന്നത്.
കടലിൽനിന്ന് പിടിച്ചുകൊണ്ടുവരുന്ന മല്‍സ്യം അപ്പോള്‍ തന്നെ തൂക്കി തിട്ടപ്പെടുത്തി ലേലം ചെയ്താണ് വില്പന സ്റ്റാളില്‍ എത്തിക്കുന്നത്. അക്ഷരമാലാ ക്രമത്തില്‍ വേര്‍തിരിച്ചിരിക്കുന്ന സ്റ്റാളില്‍ മീന്‍ അലങ്കരിച്ചിരിക്കുന്നത് കാണാനും ചന്തമുണ്ട്. വെറുതെ മാര്‍ക്കറ്റ് കാണാനെത്തിയവര്‍ വരെ പിടയ്ക്കുന്ന മല്‍സ്യവും വാങ്ങിയാണ് മടക്കം. പുതിയ സൌകര്യങ്ങളുടെ വിസ്മയത്തിലാണ് കച്ചവടക്കാരും ഉപഭോക്താക്കളും.
പൂര്‍ണമായും ശീതീകരിച്ച മാര്‍ക്കറ്റില്‍ മീന്‍ വൃത്തിയാക്കുന്നതിനും നൂതന സൌകര്യങ്ങളുണ്ട്. പരാതിക്കിട വരാത്തവിധം ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നു. മാംസം, പഴം, പച്ചക്കറി എന്നിവയ്ക്കു പ്രത്യേക വിഭാഗങ്ങളുണ്ടെങ്കിലും മീന്‍ കച്ചവടം മാത്രമേ ആരംഭിച്ചിട്ടുള്ളൂ. ശേഷിച്ചവ ഈ മാസാവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. ഭൂഗര്‍ഭ പാര്‍ക്കിങാണ് മറ്റൊരു സവിശേഷത.