മസ്‌കത്ത്: വിദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍. മബേലയിലാണ് സംഭവം. രണ്ട് പേരും പാര്‍ട്ണര്‍മാരായിരുന്നു. ബിസിനസുമായി ബന്ധപപെട്ട് പണമിടപാട് സംബന്ധിച്ച തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. താമസ കെട്ടിടത്തിലെ വാതിലിന് സമീപം വിദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അല്‍ ഖൂദ് പോലീസ് സ്റ്റേഷന് കീഴിലെ കുറ്റാന്വേഷണ വിഭാഗം കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പോലീസെത്തിയാണ് മൃതദേഹം എടുത്തമാറ്റിയത്. രണ്ട് പേരും കൂടെ ഒരുമിച്ചാണ് സ്ഥാപനം നടത്തിവന്നിരുന്നത്. പ്രതിയെ പബ്ലിക് പ്രൊസിക്യൂഷനില്‍ ഹാജരാക്കിയതായും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.