E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

നാളെ ലോക രക്തദാന ദിനം: യുഎഇയിൽ സജീവ സാന്നിധ്യമായി ബ്ലഡ്‌ ഡോണേഴ്സ് കേരള

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

blood-donation
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ് : യു എ ഇയി ൽ വിവിധ എമിറേറ്റുകളിലായി രക്തത ദാന ക്യാംപുകൾ നടത്തുന്ന ബ്ലഡ് ഡോണേഴ്സ് കേരളയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. അപകടങ്ങളിൽ പെട്ടോ ശസ്ത്രക്രിയക്ക് വേണ്ടിയോ അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യം ഉള്ളവർക്ക് സൗജന്യമായി ക്രമീകരിച്ചു നൽകിയുള്ള പ്രവർത്തനം ഒട്ടേറെ പേർക്ക് ഗുണകരമാകുന്നു.  പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യ സാഹചര്യങ്ങളിൽ രക്തം ആവശ്യമായി വന്നാൽ കേരളത്തിൽ എവിടെയാണെങ്കിലും ആവശ്യത്തിനുള്ള യൂണിറ്റ് രക്തം ലഭിക്കുവാൻ   പ്രവാസി മലയാളികൾ ബിഡികെ പ്രവർത്തകരെയാണ് സമീപിക്കുന്നത്.

വിനോദ് ഭാസ്കരൻ എന്ന കെഎസ്ആർടിസി കണ്ടക്ടർ കേവലം നാലുപേരുമായി കോട്ടയത്ത്‌ തുടക്കംകുറിച്ച സംഘടനയുടെ പ്രവർത്തനം ഇന്നു കേരളത്തിലെ മുഴുവൻ ജില്ലകളിലും വ്യാപിച്ചു കിടക്കുന്നു. കോളജ് വിദ്യാർഥികളടക്കമുള്ള നൂറുകണക്കിന് യുവ വൊളൻ്റിയർമാരുടെ  പ്രവർത്തനം  ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾക്കു ഒരു സ്വാന്തന സ്പർശമാണ്. മലയാളികൾ ഏറെയുള്ള ഇന്ത്യയിലെ മഹാനഗരങ്ങളിൽ സജീവ യൂണിറ്റുകൾ ഉള്ള ബി ഡി കെ യുടെ പ്രവർത്തങ്ങൾ രണ്ടു കൊല്ലം മുൻപാണ്‌ യുഎഇയിൽ ആരംഭിച്ചത്.

യുഎഇയിലെ പ്രവാസികളുടെ ഇടയിൽ രക്‌തദാനമേഖലയിലെ നിസ്വാർഥ സേവനത്തിൻ്റെ പ്രതീകമായ ബിഡികെ ജീവകാരുണ്യ പ്രവർത്തങ്ങളിലൂടെ പ്രവാസികളുടെ ഇടയിൽ സജീവ സാന്നിധ്യമായ സി.പി.മാത്യുവിന്റെ നേതൃത്വത്തിൽ ഇന്ന്  അമ്പതോളം യുവതി യുവാക്കളുടെ കൂട്ടായ്മയാണ്. 

എമിറേറ്റ്സ് വിമാനാപകടത്തിൽ മലയാളികളടക്കം മുന്നൂറോളം പേരുടെ ജീവൻ രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ട ദുബായ് സിവിൽ ഡിഫൻസ് ജീവനക്കാരൻ ഈസ മുഹമ്മദ് അൽ ബലൂഷിയോടുള്ള ആദര സൂചകമായി കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിനു റാസൽഖൈമയിൽ നടത്തിയ രക്ത ദാന ക്യാംപ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇന്ത്യയിലെയും യു എ ഇ ലെയും സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, രക്‌തസാക്ഷി ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിലെല്ലാം രക്‌തദാന ക്യാംപകൾ സംഘടിപ്പിച്ച് വേറിട്ട രീതിയിലൂടെയാണ് ഈ യുവ കൂട്ടായ്മ ആഘോഷിക്കുന്നത്. യുഎഇ കാരുണ്യ വർഷം ആഘോഷിക്കുന്ന ഈ കൊല്ലം ദുബായ്, അൽ ഐൻ, ഷാർജ, റാസൽഖൈമ, ഫുജൈറ തുടങ്ങിയ സ്ഥലങ്ങളിൽ ക്യാംപുകൾ സംഘടിപ്പിച്ച  ബിഡികെ എല്ലാ എമിറേറ്റുകളിലും രക്‌തദാന ക്യാംപുകൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഗുരുതര അസുഖങ്ങൾ ബാധിച്ച കുട്ടികൾക്ക്  രക്‌തത്തിൽ നിന്നു വേർതിരിച്ചെടുക്കുന്ന പ്ലേറ്റ്ലറ്റ് ആവശ്യമാണ്. കേവലം അഞ്ചു ദിവസം സൂക്ഷിക്കാൻ സാധിക്കുന്ന ഈ രക്‌ത ഘടകം ദുബായ് ലത്തീഫ ആശുപത്രിയിലെ അത്യാധുനികമായ ഉപകരണത്തിന്റെ സഹായത്തോടെയാണ് വേർതിരിച്ചെടുക്കുന്നത്. പ്ലേറ്റ്ലെറ്റിന്റെ ആവശ്യകതയെ മുൻനിർത്തി അവധി ദിവസമായ വെള്ളിയാഴ്ചകളിൽ പ്ലേറ്റ്ലറ്റ് ക്യാംപുകളും സംഘടിപ്പിക്കുന്നു. 

റമസാൻ്റെ പുണ്യദിനങ്ങളിൽ ബ്ലഡ്‌ ബാങ്കുകളിൽ ഉണ്ടാകുന്ന രക്തത്തിന്റെ ലഭ്യതക്കുറവ്  മുൻനിർത്തി  ഈ മാസമാദ്യം തുടർച്ചയായ രണ്ടു ദിവസങ്ങളിൽ രക്തദാന ക്യാംപുകൾ സംഘടിപ്പിച്ച് അഞ്ഞൂറോളം ആളുകളെ കൊണ്ട് രക്‌തം ദാനം ചെയ്യിപ്പിച്ചാണ്  ബിഡികെ യുടെ സന്നദ്ധ സേവകർ പുണ്യമാസത്തെ വരവേറ്റത്. 

തെറ്റിധാരണകളും ഭയവുമാണ് പലരേയും  രക്തം ദാനം ചെയ്യുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നതെന്നും‌ എന്നാൽ രക്തദാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിലെ കേവലം 350 മില്ലി ലിറ്റർ രക്‌തം മാത്രമാണ് എടുക്കുന്നതെന്നും ബിഡികെ- യു എ ഇ പ്രസിഡന്റ്‌ വിഗ്നേശ്വരൻ പറഞ്ഞു. ഹൃദ്രോഗം പോലുള്ള പല രോഗങ്ങൾ ഉണ്ടാകാതിരിക്കുവാനും ഇത് സഹായിക്കും.  ലോക രക്‌ത ദാന ദിനമായ നാളെ(14) തുടങ്ങുന്ന ക്യാംപെയിനിലൂടെ രക്തദാനത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് പ്രവാസികളുടെ ഇടയിൽ ധാരണ ഉണ്ടാക്കും. രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക: 050 326 4418‬.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :