ദുബായ്
Dനാദ് അൽ ഷെബാ(നാസ്) റമസാൻ സ്പോർട്സ് ടൂർണമെൻ്റിൻ്റെ 75 കിലോ മീറ്റർ റോഡ് സൈക്ലിങ് വനിതാ വിഭാഗത്തിൽ ബഹ്റൈൻ്റെ സമാ മുഹമ്മദ് ഖാലിദും യുഎഇ വിഭാഗത്തിൽ ആദിൽ അബ്ദുൽ ബാഖിയും ചാംപ്യന്മാരായി.
ഒരു മണിക്കൂറും 56.33 മിനിറ്റും കൊണ്ടാണ് സമാ ലക്ഷ്യസ്ഥാനത്തെത്തിയത്. ബി സ്പോർട്സ് ടീമിലെ റോസിൻ തോമസ്, ടീം വോൾഫിസ് കൺഡസ്സാസിലെ ഡെയ്ഡ്രെ കാസി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 1:44.07 സമയം കൊണ്ടാണ് ആദിൽ വിജയം സ്വന്തമാക്കിയത്. നഷ്മാസിൻ്റെ അഹമ്മദ് ഉബൈദ് സെയ്ഫ് അൽ മർറി, അലി മുഹമ്മദ് അൽ ഖയാത് എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
ദുബായ് കിരീടാവകാശിയും ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ രക്ഷാകർത്വത്തിലാണ് പരിപാടി. ഏഴ് ഇനങ്ങൾ ഉൾപ്പെടുന്ന ടൂർണമെൻ്റിൽ ആകെ 60 ലക്ഷം ദിർഹം സമ്മാനം നൽകുന്നു.