മലയാളി വിഭവങ്ങളുടെ രുചിക്കൂട്ടില്‍ നടുക്കടലില്‍ ഒരു നോമ്പുതുറ. ഒമാനിലെ മുസണ്ടത്തിലാണ് മലയാളികളുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ ഈ നോമ്പുതുറ ഒരുക്കിയത്. കടല്‍ക്കാറ്റില്‍ ദിവസത്തിന്‍റെ ക്ഷീണം അലിയിച്ച് കളഞ്ഞ്, നാവില്‍ മലയാളത്തിന്‍റെ രുചിയുമായി ഒരു നോമ്പുതുറ. മുസണ്ടത്തിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായ ഉരുവില്‍ കടല്‍ യാത്ര ചെയ്തായിരുന്നു ഈ നോമ്പുതുറ.
കേരളത്തിന്‍റെ പഴം പൊരിയും പക്കാവടയും തരിക്കഞ്ഞിയുമെല്ലാം നോമ്പുതുറയ്ക്ക് ഒരുക്കിയിരുന്നു. ഒപ്പം നല്ല മലബാര്‍ ബിരിയാണിയും. മലയാളികളേക്കാള്‍ സ്വദേശികളെയാണ് ഈ വിഭവങ്ങള്‍ ഏറെ ആകര്‍ഷിച്ചത്. ഇഫ്താറില്‍ പങ്കെടുത്തവര്‍ക്കെല്ലാം കടലില്‍ ഉരുവില്‍ യാത്ര ചെയ്തുകൊണ്ടുള്ള ഈ നോമ്പുതുറ വേറിട്ട അനുഭവമായി. ഒമാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മുസണ്ടത്തിലെ ടൂറിസത്തിന്‍റെ പ്രചാരണാഥം സ്കൈ മുസണ്ടം ഗ്രൂപ്പാണ് ഈ വ്യത്യസ്തമായ നോന്പുതുറ ഒരുക്കിയത്.