E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

More in Gulf

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം; ആധാര്‍ നല്‍കിയാല്‍ ക്യൂ വേണ്ട

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gulf
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി നടപ്പാക്കുമെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഇല്ലെങ്കില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ല.

മേല്‍പറഞ്ഞവയോ മറ്റേതെങ്കിലും തരത്തിലുള്ള തിരിച്ചറിയല്‍ രേഖകളോ പിഎന്‍ആര്‍ നമ്പരുമായി ബന്ധപ്പെടുത്തും. ഇതോടെ യാത്രയിലൂടെനീളം ആളുകളെ കൃത്യമായി തിരിച്ചറിയാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവിങ് ലൈസന്‍സും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ആധാര്‍ നല്‍കുന്നവര്‍ക്ക് വിരലടയാളം പതിപ്പിച്ചു വിമാനത്തില്‍ പ്രവേശിക്കാം. എന്നാല്‍ ടിക്കറ്റ് ബുക്കിങിന് ആധാന്‍ നിര്‍ബന്ധമാക്കില്ലെന്നും മന്ത്രി പറഞ്ഞു.

ആഭ്യന്തര വിമാനയാത്രാ ടിക്കറ്റെടുക്കുമ്പോള്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ വിരലടയാളം പതിപ്പിച്ചു വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും പ്രവേശനത്തിനു സംവിധാനം വരും. വ്യോമയാന മന്ത്രാലയത്തിന്റെ 'ഡിജിയാത്ര' പദ്ധതിയുടെ ഭാഗമായാണിത്. ഇവര്‍ക്കു ബോഡിങ് പാസ് എടുക്കാതെ വിമാനത്തിലേക്കു പ്രവേശിക്കാം. മറ്റു രേഖകള്‍ നല്‍കിയവര്‍ക്ക് സ്മാര്‍ട് ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു വിമാനത്താവളത്തില്‍ പ്രവേശിക്കാം. ബാഗേജ് സ്വയം കയറ്റിവിടാനുള്ള സൗകര്യവും എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തും.

നിലവിലുള്ള കൗണ്ടര്‍ സംവിധാനവും തല്‍ക്കാലം തുടരും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ നല്‍കുന്നവര്‍ക്ക് ഡിജിറ്റല്‍ ബോര്‍ഡിങ് പാസ്, യൂബര്‍ ടാക്‌സി ബുക്ക് ചെയ്യാനുള്ള സൗകര്യം, ദീര്‍ഘസമയം വിമാനത്താവളത്തിലെ വൈഫൈ സൗജന്യമായി ഉപയോഗിക്കാനുള്ള അനുമതി എന്നിവയും ലഭിക്കും. അവര്‍ക്കായി പ്രത്യേകം ബാഗേജ് നിക്ഷേപിക്കാനുള്ള ഇടം സജ്ജമാക്കുന്നതിനാല്‍ ചെക്ക് ഇന്‍ കൗണ്ടറിലെ ക്യൂവില്‍ നില്‍ക്കേണ്ടിവരില്ല. 

കൂടുതൽ വാർത്തകൾക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :