മസ്കത്ത്: ഈ മാസം രണ്ടിന് തര്മത്തില് വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ തളിപറമ്പ് സ്വദേശി മുഹമ്മദ് ഷറഫുദ്ദീന് (43) മരിച്ചു. അബോധാവസ്ഥയില്‍ റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരിച്ചത്. തറാവീഹ് നമസ്കാരത്തിന് ശേഷം റോഡ് മുറിച്ചുകടക്കവേ വാഹനം ഇടിക്കുകയായിരുന്നു. പത്ത് വര്‍ഷത്തോളമായി ഒമാനിലുണ്ട്. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Advertisement