ലോകത്തെ ഏറ്റവും ഭാരമുള്ള വനിത എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈജിപ്ത് സ്വദേശി ഇമാന് അബ്ദുല്‍ അതിയുടെ ചികില്‍സ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി അബുദാബി ബുര്‍ജീല്‍ ആശുപത്രി അധികൃതര്‍. ഇമാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആദ്യഘട്ട ചികില്‍സ പ്രതീക്ഷിച്ചതിലും വേഗം പൂര്‍ത്തിയാക്കാനായത് നല്ല സൂചനയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടര വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും മികച്ച ആരോഗ്യസ്ഥിതിയിലാണ് ഇമാന് അബ്ദുല്‍ അതി ഇപ്പോഴുള്ളതെന്ന് ബുര്‍ജീല്‍ ാശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇമാന് ഇപ്പോള്‍ സ്വയം ഭക്ഷണം കഴിക്കാനാകുന്നുണ്ട്. ദിവസം രണ്ടുനേരം ഇപ്പോള്‍ ഇമാന് ഭക്ഷമം നല്കുന്നു. അമിത വണ്ണം കുറയ്ക്കുന്നതിനായി കുറഞ്ഞ കലോറിയുള്ള ഭക്ഷണമാണ് നല്‍കുന്നത്. ഇമാന്റെ സംസാരശേഷിയും തിരികെ കിട്ടി. കൈകള്‍ സ്വതന്ത്രമായി ചലിപ്പിക്കാനും ഭാരം കുറഞ്ഞ വസ്തുക്കള്‍ എടുക്കാനും സാധിക്കുന്നു. രണ്ടുവര്‍ഷത്തോളം കിടക്കയില്‍ കഴിഞ്ഞ ഇമാന് ഇപ്പോള്‍ പരസഹായത്തോടെ ഇരിക്കാനാകുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
തുടര്‍ച്ചയായി കിടന്നത് മൂലം ഉണ്ടായ മുറിവുകള്‍ ഏഴുപത്തിയഞ്ച് ശതമാനവും ഭേദമായിട്ടുണ്ട്. ഇമാന് സ്വയം ഭക്ഷണം വാരി കഴിക്കാനാകുന്ന നിലയിലേക്ക് മാറ്റുകയാണ് രണ്ടാം ഘട്ട ചികില്‍സയുടെ പ്രധാന ലക്ഷ്യം. ഇതിനു പുറമേ ഇലടക്ട്രിക് വീല്‍ ചെയര്‍ ഉപയോഗിച്ച് സ്വയം സഞ്ചരിക്കാവുന്ന രീതിയിലേക്ക് ഇമാനെ എത്തിക്കാനും ലക്ഷ്യമിടുന്നു. ഇതിനൊപ്പം കര്‍ശനമായ ഭക്ഷണ ക്രമീകരണത്തിലൂടെ ശരീരഭാരം കൂടുതല്‍ കുറയ്ക്കുകയും രണ്ടാം ഘട്ട ചികില്‍സയുടെ ഭാഗമാണ്.