E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗള്‍ഫിലെ ചുട്ടുപൊള്ളുന്ന വേനലില്‍ ആശ്വാസമായി ജബൽ അക്തര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗള്‍ഫ് രാജ്യങ്ങള്‍‍വേനലിൽ ചുട്ടുപൊള്ളുമ്പോൾ തണുത്ത കാലാവസ്ഥയുമായി സഞ്ചാരികളെ മാടിവിളിക്കുകയാണ് ഒമാനിലെ ജബൽ അക്തർ എന്ന കൂറ്റൻ മല. പ്രകൃതി ഭംഗിയും പച്ചപ്പും വെള്ള ചാട്ടവും സമ്മേളിക്കുന്ന ഈ മല മരുഭൂമിയിലെ പച്ചത്തുരുത്താണ്. സമുദ്ര നിരപ്പിൽനിന്ന് ഏകദേശം മൂവായിരം അടി ഉയരത്തിലുള്ള ജബൽ അക്തറിലേക്കാണ് ഇന്ന് നമ്മുടെ യാത്ര. 

ജബൽ എന്നാൽ മല എന്നും അക്തർ എന്നൽ പച്ചപ്പ്‌എന്നുമാണ് അര്‍ഥം. പേര് സൂചിപ്പിക്കുന്നതുപോലെ ജബൽ അക്തർ മലനിരകൾക്ക് ഒട്ടേറ സവിശേഷതകൾ ഉണ്ട്. ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ മസ്കറ്റും പരിസരപ്രദേശങ്ങളും ഉരുകുമ്പോൾ തണുപ്പിന്‍റെ നനുത്ത സ്പർശംകൊണ്ട് നമ്മുടെ ശരീരത്തെയും മനസ്സിനെയും തഴുകും ജബൽ അക്തര്‍എന്ന ഈ കൂറ്റൻ മല. വർഷം മുഴുവനും തണുത്ത കാലാവസ്ഥയാണ് എന്നതാണ് സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. സമുദ്ര നിരപ്പിൽനിന്നും ഏകദേശം 3000 അടിയോളം ഉയരത്തിലാണ് ജബൽ അക്തർ സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തേക്ക് കാലഭേദമില്ലാതെ എല്ലാരാജ്യത്തിൽ നിന്നുമുള്ള വിനോദസഞ്ചാരികള്‍എത്തിക്കൊണ്ടിരിക്കുന്നു. 

കടുത്ത വേനലിലും ഇവിടത്തെ ശരാശരി താപനില 15 മുതല്‍25 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ശൈത്യകാലത്താകട്ടെ ശരാശരി 10 ഡിഗ്രിയിൽ താഴെയും. പലപ്പോഴും മൈനസ് ഡിഗ്രിയിലേക്കും താഴാറുണ്ട്. തണുത്ത കാലാവസ്ഥ ഉള്ളതുകൊണ്ടുതന്നെ മാതളവും ആപ്രിക്കോട്ടും മുന്തിരിയുമെല്ലാം സമൃദ്ധമായി വളരുന്നു. മസ്കത്ത് നഗരത്തില്‍നിന്ന് ഏകദേശം 200 കിലോ മീറ്റര്‍അകലെ മലഞ്ചരുവിലൂടെ ചെങ്കുത്തായ കയറ്റങ്ങളും വളവുകളും നിറഞ്ഞ പാതയിലൂടെയുള്ള സഞ്ചാരം തന്നെ രസകരമാണ്. 

മലമുകളിലെത്താന്‍ഫോര്‍വീല്‍ഡ്രൈവ് വാഹനങ്ങള്‍തന്നെ വേണം. മലകയറ്റം ആരംഭിക്കുന്നിടത്ത് പൊലീസ് പരിശോധനയുണ്ട്. വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം യാത്രാ അനുമതി നല്‍കും. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ജബല്‍അക്തറിലേക്ക് എത്തുന്നത്. സീസണില്‍വാഹനങ്ങളുടെ എണ്ണം ആയിരവും അതിന് മുകളിലുമാകും. പ്രകൃതി സൗന്ദര്യത്താല്‍അനുഗൃഹീതമായ ജബല്‍അക്തറില്‍സഞ്ചാരികള്‍ക്ക് സമ്മാനക്കുന്നത് ഇമ്പമാര്‍ന്ന കാഴ്ചകള്‍. 

സഞ്ചാരികളുടെ സുരക്ഷക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മല ഇറങ്ങുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടാല്‍സുരക്ഷിതമായി നിര്‍ത്താവുന്ന എസ്കേപ് ലൈനുകള്‍ഓരോ കിലോമീറ്റര്‍ഇടവിട്ട് സ്ഥാപിച്ചിട്ടുണ്ട്. പാതയുടെ ഇരുവശത്തും പഴവര്‍ഗങ്ങളുടെ തോട്ടങ്ങളും സന്ദര്‍ശകര്‍ക്ക് കുളിര്‍മ പകരും. 

ഇവിടുത്തെ ഉദയ, അസ്തമയ കാഴ്ചകളാണ് മറ്റൊരു ആകര്‍ഷണം. അസ്തമയത്തിന് ശേഷം രാത്രി ആകാശത്ത് വന്നുപോകുന്ന വക ഭേദങ്ങൾ സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കും. പ്രകൃതി സ്നേഹികളെ സബന്ധിച്ച് ഏറ്റവും മികച്ച കാഴ്ചയാണ് ജബല്‍അക്തര്‍നല്‍കുന്നത്. മലയിറങ്ങി വന്നാലും സഞ്ചാരികളുടെ മനസില്‍മായാതെ നില്‍ക്കുന്നു ജബല്‍അക്തറിലെ കാഴ്ചകള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :