ഈ വര്‍ഷത്തെ ശരാശരി എണ്ണവില ബാരലിന് 55 ഡോളറായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബാരലിന് പന്ത്രണ്ട് ഡോളറിന്റെ വര്‍ധനയാണ് ഇക്കൊല്ലത്തെ ശരാശരി വിലയില്‍ ഉണ്ടായിരിക്കുന്നത്.
എണ്ണ ഉല്പാദനം കുറയ്ക്കാനുള്ള ഉല്പാദകരാജ്യങ്ങളുടെ തീരുമാനം എണ്ണ വിപണിയ്ക്ക് ഉണര്‍വ് നല്‍കിയതായി രാജ്യാന്തര നാണ്യനിധിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം എണ്ണവില 55 ഡോളറില്‍ താഴാന്‍ സാധ്യത കുറവാണ്. കഴിഞ്ഞ നവംബര്‍ മുതല്‍ എണ്ണവില അന്‍പത് ഡോളറിന് മുകളിലാണ് നില്‍ക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 53.50 ഡോളറാണ് ഇപ്പോഴത്തെ വില. അടുത്ത വര്‍ഷവും ശരാശരി എണ്ണവില 55 ഡോളറിന് മുകളില്‍ നില്‍ക്കുമെന്ന് നാണ്യനിധിയുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴുള്ള ഉല്പാദന നിയന്ത്രണം ഉല്പാദക രാജ്യങ്ങള്‍ ഈ വര്‍ഷം അവസാനം വരെ തുടരുമെന്നാണ് സൂചനകള്‍. അടുത്തമാസം ചേരുന്ന ഒപെക് യോഗം ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പ്രതിദിനം പതിനൊന്നര ലക്ഷം ബാരലിന്റെ കുറവാണ് ഇപ്പോള്‍ എണ്ണ ഉല്പാദനത്തില് ഉണ്ടായിട്ടുള്ളത്.