ലോകത്ത് ഏറ്റവും അധികം രാജ്യാന്തര യാത്രക്കാര്‍ കടന്നു പോകുന്ന വിമാനത്താവളം എന്ന ബഹുമതി ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്. കഴിഞ്ഞ വര്‍ഷം എട്ടുകോടി 31 ലക്ഷം രാജ്യാന്തര യാത്രക്കാരാൡണ് ദുബായ് വിമാനത്താവളത്തിലൂടെ കടന്നു പോയത്.
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ലണ്ടനിലെ ഹീത്രരു വിമാനത്താവളത്തെ ബഹുദൂരം പിന്നിലാക്കിയാണ് ദുബായ് വിമാനത്താവളം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിരക്കേറിയ വിമാനത്താവളമെന്ന ബഹുമതി കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.3 ശതമാനത്തിന്റെ വര്‍ധനയാണ് രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്. ദുബായ് വഴി 8.31 കോടി പേര് യാത്ര ചെയ്തപ്പോള്‍ ഹീത്രൂ വഴി സഞ്ചരിച്ചത് ഏഴു കോടി പത്തുലക്ഷം യാത്രക്കാരാണ്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ആദ്യ പത്തു സഥാനങ്ങളിലെത്തിയ വിമാനത്താവളങ്ങളില്‍ ഏഴും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ മധ്യപൂര്‍വദേശത്ത് നിന്ന് ഈ പട്ടികയില്‍ ഇടം പിടിച്ച ഏകവിമാനത്താവളം ദുബായ് ആണ്.
എന്നാല്‍ ആകെ യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ദുബായ് വിമാനത്താവളത്തിനുള്ളത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ബഹുമതി അറ്റ്ലാന്റയിലെ ഹാര്ട്സ്ഫീഡ് ജാക്സണ് വിമാനത്താവളത്തിനാണ്. പത്തുകോടി യാത്രക്കാര്‍ കടന്നു പോകുന്ന അറ്റ്്ലാന്റയ്ക്ക് പിറകില്‍ ഒന്‍പതരക്കോടി യാത്രക്കാരുള്ള ബെയ്ജിങ് വിമാനത്താവളമാണ്.