E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

നന്മയുടെ വര്‍ഷാചരണത്തിന്‍റെ ഭാഗമായി യുഎഇ 1400 കാരുണ്യ പദ്ധതികള്‍ പ്രഖ്യാപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നന്മയുടെ വര്‍ഷാചരണത്തിന്‍റെ ഭാഗമായി യുഎഇ 1400 കാരുണ്യ പദ്ധതികള്‍ പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് സമര്‍പ്പിക്കുമെന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഗര്‍ഗാവി പറഞ്ഞു. 

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച നന്മ വര്‍ഷാചരണത്തിന്‍റെ ഭാഗമായാണ് ഏഴ് എമിറേറ്റുകളും വിപുലമായ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതിന്‍റെ ഗുണം ലഭിക്കും. പ്രായമായവര്‍, അനാഥര്‍, വികലാംഗര്‍, നിര്‍ധനര്‍ തുടങ്ങി സമൂഹത്തിന്‍റെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള വിഭാഗങ്ങള്‍ക്കായി 247 പദ്ധതികളാണ് അബുദാബി നടപ്പാക്കുക. നിര്‍ധന രോഗികളുടെ ചികില്‍സ, കുടുംബപ്രശ്നങ്ങളില്‍ ബലിയാടുകളാകുന്ന കുട്ടികളുടെ സംരക്ഷണം, സൌജന്യ നിയമ സഹായം തുടങ്ങി 375 പദ്ധതികള്‍ ദുബായ് പ്രഖ്യാപിച്ചു. മാനസിക രോഗികളുടെ ചികില്‍സയ്ക്ക് പ്രത്യക കേന്ദ്രം, വനിതാ തടവുകാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പരിശീലനം അടക്കം 337 കാരുണ്യപദ്ധതികളുണ്ട് റാസല്‍ഖൈമയ്ക്ക്. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നത് അടക്കം 56 പദ്ധതികളാണ് ഷാര്‍ജയുടെ സംഭാവന. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന അജ്മാന്‍ 113ഉം ഉമ്മുല്‍ഖുവൈന്‍ 90ഉം ഫുജൈറ 188ഉം പദ്ധതികള്‍ പ്രഖ്യാപിച്ചാണ് നന്മയുടെ വര്‍ഷാചരണത്തില്‍ പങ്കാളികളാകുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :