ഫോബ്സ് മാസികയുടെ ലോകത്തെ ഏറ്റവും ധനികരായ ഇന്ത്യക്കാരുടെ പട്ടികയിൽ മലയാളി വ്യവസായി എംഎ യൂസഫലിക്ക് പതിനെട്ടാം സ്ഥാനം. മുകേഷ് അംബാനിയാണ് ഏറ്റവും ധനികനായ ഇന്ത്യക്കാരൻ. ആഗോള ധനികരുടെ പട്ടികയില്‍ ഇടംപിടിച്ച 101 ഇന്ത്യക്കാരില്‍ പത്തു മലയാളികളുമുണ്ട്.
450 കോടി ഡോളറിന്റെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഏറ്റവും സമ്പന്നനായ മലയാളിയായത്. 350 കോടിയുടെ ആസ്തിയുള്ള രവി പിള്ളയ്ക്കാണ് മലയാളികളിൽ രണ്ടാം സ്ഥാനം. എന്‍എംസി ഗ്രൂപ്പ് ചെയര്മാന് ബിആര്‍ ഷെട്ടിക്ക് 300 കോടി ഡോളറിന്റെ സമ്പത്തുണ്ട്. സണ്ണി വര്‍ക്കി, ജോയ് ആലുക്കാസ്, ക്രിസ് ഗോപാലകൃഷ്ണന്, പിഎന്‍.സി മേനോന്, കല്യാണരാമന്, ഷംസീര്‍ വയലില്‍, ഷിബു ലാല്‍, ആസാദ് മൂപ്പന് എന്നിവരാണ് ആദ്യ നൂറില്‍ ഇടം പിടിച്ച മറ്റു മലയാളികള്‍. ഇവരില്‍ ഭൂരിഭാഗവും യുഎഇ ആസ്ഥാനമായി ബിസിനസ് ചെയ്യുന്നവരാണ്.
ഫോബ്സ് പട്ടികയിൽ സ്ഥാനം പിടിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളി കൂടിയാണ് ഷംസീർ വയലിൽ. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിക്ക് 2320 കോടി ഡോളറിന്റെ സമ്പത്തുണ്ട്. 565 ധനികരുള്ള അമേരിക്കയാണ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. 319 പേരെയുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. ആദ്യമായി നൂറു കടന്ന ഇന്ത്യയ്ക്ക് നാലാം സ്ഥാനം.