
പഴയകാല നടി രാധയുടെ മകളും നടിയുമായ കാർത്തിക നായര്‍ വിവാഹിതയായി. കാസര്‍കോട് രവീന്ദ്രന്‍ മേനോന്റെയും കെ. ശര്‍മ്മിളയുടെയും മകന്‍ രോഹിത് മേനോന്‍ ആണ് വരന്‍. തിരുവനന്തപുരത്തെ കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമിലുടെ പങ്കുവച്ചു. 'ഞങ്ങളുടെ രാജകീയമായ കെട്ടുകഥ ആരംഭിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഞായറാഴ്ചയായിരുന്നു കാർത്തികയും രോഹിത് മേനോനും വിവാഹിതരായത്. തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി, ജാക്കി ഷ്റോഫ്, രാധികാ ശരത്കുമാർ, സുഹാസിനി, രേവതി, മേനക, പൂർണിമ, ഭാഗ്യരാജ് തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ വിവാഹത്തിനെത്തിയിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീത ചടങ്ങിലും രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി താരങ്ങളാണ് പങ്കെടുത്തത്.
2009-ൽ ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കാർത്തിക സിനിമയിൽ തുടക്കം കുറിക്കുന്നത്. ഇതേ വർഷം തമിഴിൽ ഇറങ്ങിയ കോ എന്ന ചിത്രം കരിയറിൽ വഴിത്തിരിവായി. മലയാളത്തിൽ മകരമഞ്ഞ്, കമ്മത്ത് ആൻഡ് കമ്മത്ത്, തെലുങ്കിൽ ദമ്മ്, ബ്രദർ ഓഫ് ബൊമ്മാലി, കന്നഡയിൽ ബൃന്ദാവന എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിൽ അന്നക്കൊടി, പുറമ്പോക്ക് എങ്കിറാ പൊതുവുടമൈ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Karthika Nair got married: video goes viral on social media