ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതം; ബയോപിക്കുമായി രാജമൗലി

ssrajamouli
SHARE

ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവചരിത്രം സിനിമയാക്കാനൊരുങ്ങി എസ്.എസ് രാജമൗലി. ദേശീയ അവാർഡ് ജേതാവായ നിതിൻ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മെയ്ഡ് ഇന്‍ ഇന്ത്യ’ എന്നാണ് ചിത്രത്തിന്‍റെ പേര്. സമൂഹ മാധ്യമമായ എക്സിലൂടെയാണ് പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍ രാജമൗലി പങ്കുവെച്ചിരിക്കുന്നത്. 

കഥയുടെ വിവരണം ആദ്യം കേട്ടപ്പോള്‍ വളരെ ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ടു..ഒരു ബയോപിക് നിര്‍മിക്കുക എളുപ്പമല്ല..അത് സിനിമയുടെ പിതാവിനെ കുറിച്ച് ആകുമ്പോള്‍ വെല്ലുവിളികള്‍ ഏറെയാണെന്നും രാജമൗലി കുറിച്ചു. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ആറ് ഭാഷകളിൽ പുറത്തിറങ്ങും.

SS Rajamouli announces biopic on Dadasaheb Phalke

MORE IN ENTERTAINMENT
SHOW MORE