സിനിമയിലെ ലഹരി ഉപയോഗം അറിയില്ല; ഞാന്‍ എന്റെ ആരോഗ്യം നോക്കും: വിനായകന്‍

vinayakandrugs-16
SHARE

സിനിമാരംഗത്ത്  ലഹരി ഉപയോഗം വ്യാപകമാണെന്ന ധ്യാന്‍ ശ്രീനിവാസന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാതെ നടന്‍ വിനായകന്‍. സിനിമയില്‍ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നതായി അറിയില്ല. മാധ്യമരംഗത്തടക്കം ഏത് മേഖലയിലും ഉള്ളതുപോലെ പ്രശ്നങ്ങള്‍ സിനിമയിലും കാണും. ലഹരി ഉപയോഗിച്ചാലും ഇല്ലെങ്കിലും ആരോഗ്യം നോക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ താന്‍ അതീവശ്രദ്ധ പുലര്‍ത്താറുണ്ടെന്നും വിനായകന്‍ മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചോദ്യം: നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ ദിവസം എടുക്കാനിടയായി. അതില്‍ മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ധ്യാന്‍ തുറന്നുപറഞ്ഞിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ വിനായകന് എന്താണ് പറയാനുള്ളത്?

വിനായകന്‍ : എന്നോട് ചോദിക്കുന്നത് എന്തിനാണ്?

ചോദ്യം: ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമല്ലേ വിനായകന്‍.

വിനായകന്‍ : അതിന് ഞാന്‍ ചെയ്യാറില്ലല്ലോ ഇതൊന്നും. എനിക്കറിയില്ല. 

Vinakayakannormal-16

ചോദ്യം: ഇന്‍ഡസ്ട്രിയിലെ ലഹരി ഉപയോഗത്തെപ്പറ്റിയോ മറ്റാരെങ്കിലും ഉപയോഗിക്കുന്നതിനെക്കുറിച്ചോ ഒരു അറിവും ഇല്ലേ?

വിനായകന്‍: സിനിമാരംഗത്തെന്നല്ല ലോകം മുഴുവന്‍ ഈ പരിപാടിയുണ്ട്. ഞാന്‍ ജീവിക്കുന്നത് ഗോവയിലാണ്. പത്രക്കാരില്‍ ഇല്ലേ? അത് ഇന്‍ഡസ്ട്രിയിലും ഉണ്ടാവും. ഇതെല്ലാം ഒരുമിച്ച് ഒറ്റ ലോകമാണ്. പത്രക്കാര്‍ക്കിടയില്‍ എന്തൊക്കെ നടക്കുന്നു അതുതന്നെ സിനിമാരംഗത്തും നടക്കും. സിനിമാരംഗത്ത് നടക്കുന്നത് ഹോസ്പിറ്റല്‍ ഇന്‍ഡസ്ട്രിയിലും ടക്കും. വെരി സിംപിള്‍. സിനിമയ്ക്ക് മാത്രമായി ഒരു പ്രത്യേക സംഭവം ഇല്ല. 

ചോദ്യം : അങ്ങനെ ഞാന്‍ പറഞ്ഞില്ല. കൊച്ചിയിലൊക്കെ ദിവസവും എംഡിഎംഎയൊക്കെ പിടിക്കുന്ന സംഭവങ്ങളുണ്ടാകുന്നുണ്ടല്ലോ?

വിനായകന്‍: അത് എംഡിഎംഎ അല്ല, നിങ്ങള്‍ ആദ്യം മനസിലാക്കൂ, മെത്ത് ആണ്. എംഡിഎംഎ വേറെ മെത്ത് വേറെ. ഈ രണ്ടിനും രണ്ട് ട്രിപ്പാ. സിഗരറ്റ് വലിക്കുന്നതും കഞ്ചാവ് വലിക്കുന്നതും ഒന്നാണെന്ന് പറയരുത്. ഓരോ ഡ്രഗിനും ഓരോ തരത്തിലുള്ള കുഴപ്പമാണ്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ദൈവത്തെയോര്‍ത്ത് ഇതൊക്കെ കഴിച്ചാലും ഇല്ലെങ്കിലും ആരോഗ്യം നോക്കണം. നിങ്ങള്‍ കഴിക്കുന്ന ഓറഞ്ചിലും ആപ്പിളിലും ഒക്കെ ഇതേ വിഷം തന്നെയാണ് ഉള്ളത്. അത് കഴിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല, ആരോഗ്യം നോക്കിയാല്‍ മതി. ഞാന്‍ എന്റെ ആരോഗ്യം നോക്കുന്നുണ്ട്. കിട്ടുന്ന എല്ലാ ഫ്രീ ടൈമിലും ജിമ്മില്‍ പോകാറുണ്ട്. എനിക്ക് അതുമാത്രമേ എന്നോട് ചെയ്യാന്‍ പറ്റൂ. ലഹരിമരുന്ന് മൈക്രോഗ്രാംസ് മതി. കള്ളുകുടിക്കുന്നതുപോലെ ഒരു കുപ്പിയിലൊന്നും കുടിക്കേണ്ട. തൊട്ടാല്‍ നിങ്ങള്‍ വീഴും. അതാണ് ഡ്രഗ്സ്.

vinayakannewfilm-16

Actor Vinayakan says he is unaware of the drug menace in Malayalam film industry. Exclusive Interview with Vinayakan

MORE IN ENTERTAINMENT
SHOW MORE